ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; പ്രതികള്‍ പുറത്തേക്ക് പോയി


2 min read
Read later
Print
Share

സിദ്ദിഖ് വധക്കേസിലെ പ്രതികളായ ഷിബിൽ, ഫർഹാന, ആഷിഖ്. കൊലപാതകം നടന്നതായി കരുതുന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറി.

കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് കൊലപാതകം നടന്ന ലോഡ്ജില്‍ ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവിലെ വിവരം. ലോഡ്ജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഇക്കാര്യം കണ്ടെത്തിയത്. മേയ് 18-ന് ലോഡ്ജിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തുകണ്ടിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മേയ് 18-ാം തീയതി ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖായിരുന്നു. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 18-ാം തീയതി ലോഡ്ജ് മുറിയിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തേക്ക് കണ്ടിട്ടേയില്ലെന്നാണ് വിവരം.

കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സിദ്ദിഖിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. മേയ് 18-ാം തീയതി മുതല്‍ കാണാതായ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അന്നേദിവസവും തൊട്ടടുത്തദിവസങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു. ഇതുസംബന്ധിച്ച് മകന് സന്ദേശം ലഭിച്ചതോടെയാണ് സംശയമുണ്ടായത്. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നതും സംശയത്തിനിടയാക്കി. ഇതോടെ സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിന്റെ തിരോധാനത്തില്‍ ഇദ്ദേഹത്തിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിനും സുഹൃത്തായ ഫര്‍ഹാനയ്ക്കും പങ്കുള്ളതായി കണ്ടെത്തിയത്. ഹോട്ടല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ചെന്നൈയിലേക്ക് കടന്നതായി മനസിലായതോടെ വിവരം ചെന്നൈ പോലീസിനെയും ആര്‍.പി.എഫിനെയും അറിയിച്ചു. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍.പി.എഫ്. നടത്തിയ പരിശോധനയിലാണ് ഷിബിലും ഫര്‍ഹാനയും പിടിയിലായത്.

ലോഡ്ജ്മുറിയില്‍വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ ഉപേക്ഷിച്ചത്. മേയ് 18-നും 19-നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. മേയ് 19-ന് സിദ്ദിഖിന്റെ കാറില്‍ ട്രോളി ബാഗുകളുമായി പ്രതികള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് അട്ടപ്പാടിയിലെത്തി ട്രോളി ബാഗുകള്‍ കൊക്കയിലിട്ടശേഷം ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നതായാണ് നിഗമനം. സിദ്ദിഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്.

ഷിബില്‍, ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖ് എന്നിവരാണ് നിലവില്‍ സിദ്ദിഖ് കൊലക്കേസില്‍ അറസ്റ്റിലായവര്‍. മുഖ്യപ്രതികളായ ഷിബിലിനെയും ഫര്‍ഹാനയെയും ചെന്നൈയില്‍നിന്ന് തിരൂരില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്താലേ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങളില്‍ വ്യക്തതവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.


Content Highlights: kozhikode hotel owner mechery siddique murder case more details about the crime

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നുസ്രത്ത്‌

1 min

കബളിപ്പിച്ച് പലരില്‍നിന്നു പണംതട്ടി; തട്ടിപ്പുകേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

May 30, 2023


honey trap at malappuram

1 min

ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ചു, 65-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണംതട്ടി; യുവതികൂടി അറസ്റ്റിൽ

May 30, 2023


siddiq

1 min

ഷിബിലിയും ഫര്‍ഹാനയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; 'ATM കാര്‍ഡും ചെക്ക്ബുക്കും കിണറ്റിലെറിഞ്ഞു'

May 29, 2023

Most Commented