പ്രതീകാത്മക ചിത്രം / മാതൃഭൂമി
കോഴിക്കോട്: 'ഒരു ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കി വെയ്ക്കോ', ഹോട്ടലെന്ന് കരുതി പോലീസുകാരന് വിളിച്ചത് അസിസ്റ്റന്റ് കമ്മീഷണറെ.
എആര്‍ ക്യാമ്പ് എ.എസ്.ഐ. ബല്‍രാജാണ് ഹോട്ടലാണെന്ന് കരുതി ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ദിഖിനെ വിളിച്ച് ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും ഓര്‍ഡര്‍ ചെയ്തത്. ഉടന്‍ കിട്ടി മറുപടി, ഒരു രക്ഷയും ഇല്ല ഞാന്‍ ഫറോക്ക് എ.സി.പിയാ.. അബദ്ധം പറ്റിയതാണെന്ന് മനസിലായതോടെ എ.എസ്.ഐ. ഉടന്‍ തന്നെ ക്ഷമാപണം നടത്തി. നമ്പര്‍ മാറിപ്പോയതാണെന്നും പറഞ്ഞു. അബദ്ധം ആര്‍ക്കും പറ്റും കോമഡിയായിട്ട് എടുത്താ മതിയെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി.
ചാലിയം ക്യൂ.ആര്.ട്ടി.യില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബല്‍രാജ് രാത്രി എട്ട് മണിക്ക് എ.സി.പി സിദ്ദിഖിനെ വിളിച്ചിരുന്നു, ഡ്യൂട്ടി അവസാനിപ്പിക്കാന്‍ എ.സി.പി പറയുകയും ചെയ്തു. തിരിച്ച് വരുന്ന വഴി മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലെ സിറ്റി ഹോട്ടലിലെ സിദ്ദിഖാണെന്ന് കരുതിയാണ് ബല്‍രാജ് ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും ഓര്‍ഡര്‍ ചെയ്തത്. പക്ഷേ, നമ്പര്‍ മാറി കോള്‍ പോയത് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ദിഖിന്റെ നമ്പറിലേക്കായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..