കൃഷ്ണസ്വാമി
എലത്തൂർ: വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ വാഷും വാറ്റുപകരണങ്ങളുമായി ഹോംഗാർഡിനെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി.
വേങ്ങേരി, കരുവിശ്ശേരി സ്വദേശി വൈഷ്ണവമാതവീട്ടിൽ കൃഷ്ണ സ്വാമി (56) ആണ് അറസ്റ്റിലായത്. എട്ട് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും എക്സൈസ് സംഘം സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പന്നിയങ്കര പോലീസ് സ്റ്റേഷനിലെ ഹോംഗാർഡായ ഇയാൾ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർമാരായ പ്രിയരഞ്ജൻ, പി. മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, ടി.വി. നൗഷീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: kozhikode elathoor retired military officer panniyankara police station home guard arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..