ഡോ. റാം മനോഹർ, ഡോ. ശോഭ മനോഹർ
കോഴിക്കോട്: മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതിമാരുടെ മരണം ആത്മഹത്യയാണെന്നും മറ്റുദുരൂഹതകളില്ലെന്നും പോലീസ്. മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഡോ. റാം മനോഹര്‍(75) ഭാര്യ ഡോ. ശോഭ മനോഹര്‍(68) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
നിത്യരോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
ഡോ. റാം മനോഹറും ഭാര്യയും വര്‍ഷങ്ങളായി തൃശ്ശൂരിലായിരുന്നു താമസം. ആറുമാസം മുന്‍പാണ് കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ വീട്ടില്‍ താമസം ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kozhikode doctor couple suicide case dr ram manohar and wife dr shobha manohar death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..