കോഴിക്കോട്ട് പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; രണ്ടുദിവസത്തിനിടെ പിടിയിലായത് 18 പിടികിട്ടാപ്പുള്ളികള്‍


1500 വാഹനങ്ങളും സിറ്റിപരിധിയിലെ ലോഡ്ജുകളും മുന്‍കാലങ്ങളില്‍ കേസുകളില്‍ ഉള്‍പ്പെട്ട 64 പ്രതികളെയും പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 20 കേസുകളും നിരോധിത മയക്കുമരുന്നുകള്‍ കൈവശംവെച്ചതിനു 38 കേസുകളും രജിസ്റ്റര്‍ചെയ്തു.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കോഴിക്കോട്: പോലീസിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന പ്രത്യേകപരിശോധനയില്‍ 18 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍.

സിറ്റി പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടശേഷം ദീര്‍ഘകാലം ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടാനും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേയും മദ്യം, മയക്കുമരുന്ന് ലോബികള്‍ക്കെതിരേയും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും മറ്റും കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്.



പ്രത്യേകം സ്‌ക്വാഡുകളെ നിയോഗിച്ച് പഴുതടച്ച രീതിയിലാണ് സ്‌പെഷ്യല്‍ഡ്രൈവ് നടത്തിയത്. 1500 വാഹനങ്ങളും സിറ്റിപരിധിയിലെ ലോഡ്ജുകളും മുന്‍കാലങ്ങളില്‍ കേസുകളില്‍ ഉള്‍പ്പെട്ട 64 പ്രതികളെയും പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 20 കേസുകളും നിരോധിത മയക്കുമരുന്നുകള്‍ കൈവശംവെച്ചതിനു 38 കേസുകളും രജിസ്റ്റര്‍ചെയ്തു. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്താംമൈലില്‍വെച്ച് രേഖകളില്ലാത്ത 10,23,500 രൂപ കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ, എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാലോറമലയില്‍വെച്ച് അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന 50 ലിറ്റര്‍ ഡീസലും 80 ലിറ്റര്‍ പെട്രോളും കസ്റ്റഡിയിലെടുത്തു. പണംവെച്ച് ചീട്ടുകളിച്ച രണ്ടുസംഘങ്ങളെയും പിടികൂടി.

ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട 70 പേരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ പ്രത്യേകനിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഉമേഷ് (എ.സി.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്), കെ. സുദര്‍ശന്‍ (എ.സി.പി. മെഡിക്കല്‍ കോളേജ്), പി. ബിജുരാജ് (എ.സി.പി. ടൗണ്‍), എ.എം. സിദ്ദീഖ് (എ.സി.പി. ഫറോക്ക്), പി.കെ. സന്തോഷ് (എ.സി.പി. ട്രാഫിക് നോര്‍ത്ത്), ജോണ്‍സന്‍ (എ.സി.പി. ട്രാഫിക് സൗത്ത്), കുഞ്ഞിമോയിന്‍കുട്ടി (എ.സി.പി. കണ്‍ട്രോള്‍ റൂം), പ്രകാശന്‍ പടന്നയില്‍ (എ.സി.പി. നര്‍കോട്ടിക് സെല്‍) എന്നിവരുടെ കീഴില്‍ എസ്.എച്ച്.ഒ.മാരുടെയും എസ്.ഐ.മാരുടെയും പ്രത്യേകം സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

കുറ്റവാളികള്‍ക്കെതിരേയുള്ള നടപടികള്‍ ശക്തമാക്കുമെന്നും വിദേശത്തുള്ള പിടികിട്ടാപ്പുള്ളികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Content Highlights: kozhikode city police special drive


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented