വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : രണ്ടുപേർകൂടി അറസ്റ്റിൽ


ഗൂഢാലോചനക്കേസിൽ അറസ്റ്റിലായത് ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ് എന്നിവർ

ഷബീബ് റഹ്മാൻ , മുഹമ്മദ് നാസ്

താമരശ്ശേരി : ഗൾഫിലെ ബന്ധുവിന്റെ പണമിടപാടിന്റെപേരിൽ താമരശ്ശേരി വെഴുപ്പൂരിൽ വ്യാപാരിയായ തച്ചംപൊയിൽ അവേലം പയ്യമ്പടി മുഹമ്മദ് അഷ്‌റഫി(55)നെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി പിടിയിൽ. കേസിലെ പ്രധാനപ്രതികളിലൊരാളായ അലി ഉബൈറാന്റെ സഹോദരങ്ങളായ കൊടിയത്തൂർ ഏള്ളേങ്ങൽ ഷബീബ് റഹ്മാൻ (27), മുഹമ്മദ് നാസ് (23) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായെന്ന കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായിരുന്നവരാണ് ഷബീബ് റഹ്മാനും, മുഹമ്മദ് നാസുമെന്ന് പോലീസ് അറിയിച്ചു. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരെയും കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറി(33)നെയും താമരശ്ശേരി ജെ.എഫ്.സി.എം. കോടതി(ഒന്ന്)യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



സ്വർണക്കടത്ത് സംഘവുമായി നിലനിന്നിരുന്ന പണമിടപാടാണ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ഭീഷണിപ്പെടുത്താനുള്ള നീക്കത്തിലേക്ക് പ്രതികളെ നയിച്ചതെന്നാണ് തുടരന്വേഷണത്തിൽ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മുഹമ്മദ് അഷ്‌റഫിന്റെ ബന്ധുവായ മുക്കം സ്വദേശിയും കൊടിയത്തൂരിലെയും മലപ്പുറം ജില്ലയിലെയും സ്വർണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശിയുടെ കേരളത്തിലേക്ക് കടത്താനുള്ള സ്വർണം ഗൾഫിൽ തടഞ്ഞുവെച്ചിരുന്നു. ഇത് വിട്ടുകിട്ടാൻവേണ്ടിയാണ് മുക്കം സ്വദേശിയുടെ ബന്ധുവായ മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ടി.എ. അഗസ്റ്റിൻ, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐ.മാരായ വി.എസ്. ശ്രീജിത്ത്, കെ. സത്യൻ, എ.എസ്.ഐ. എസ്.ഡി. ശ്രീജിത്ത്, സി.പി.ഒ.മാരായ കെ. ഷമീർ, ജിലു സെബാസ്റ്റ്യൻ, മുഹമ്മദ് റാസിക്ക് എന്നിവരുൾപ്പെട്ട സംഘം അന്വേഷണം ഊർജിതമാക്കിയതോടെയാണ് മുഹമ്മദ് അഷ്‌റഫിനെ വിട്ടയക്കാൻ തട്ടിക്കൊണ്ടുപോയവർ തയ്യാറായത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented