അറസ്റ്റിലായ മഹേഷ് മോഹനൻ, ജിജോ ഈശോ എബ്രഹാം
കോഴഞ്ചേരി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ സഹോദരനടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്കയച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ റാന്നി പെരുനാട് സ്വദേശി ഷിബു ഒളിവിലാണ്. സംഭവത്തില്‍ നാല് കേസുകളിലായി അഞ്ച് പ്രതികളാണുള്ളത്.
സ്വകാര്യ ബസ് കണ്ടക്ടറായ അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനത്തില്‍ ഉണ്ണി എന്ന് വിളിക്കുന്ന മഹേഷ് മോഹനന് (32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ കടയാര്‍ വെട്ടിത്തറ വീട്ടില്‍ ജിജോ ഈശോ എബ്രഹാം (26), 49-കാരനായ അമ്മാവന് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
സുരക്ഷിതകേന്ദ്രത്തില്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിയുടെ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയുടെ മൊഴിയെടുക്കുമ്പോഴാണ് നിരന്തര പീഡനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഇടയ്ക്കിടെ കുട്ടിയുടെ അച്ഛനുമായി അമ്മ വഴക്കിടുകയും വീട്ടില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
സ്വകാര്യ ബസിലെ കണ്ടക്ടറായ ഒന്നാംപ്രതി കുട്ടിയുമായി ഇതിനിടെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇയാള്‍ ഈ മാസം തുടക്കത്തില്‍ രണ്ടാംപ്രതിയായ സുഹൃത്തുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി ഉപദ്രവിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍, കുട്ടിയെ ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കാലയളവില്‍ പീഡിപ്പിച്ച സഹോദരനെ പോലീസ് വീട്ടില്‍നിന്ന് കണ്ടെത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും പോലീസ് നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ അമ്മയുടെ സഹോദരന് 2020 ജനുവരിക്കും സെപ്റ്റംബറിനും ഇടയിലുള്ള കാലത്ത് പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വാടകവീട്ടില്‍ വെച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. ഇയാളെ പിടികൂടാനുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്, എസ്.ഐ. അനൂപ്, എ.എസ്.ഐ. വിനോദ് കുമാര്‍, ഷിറാസ്, സുധീഷ്, സി.പി.ഒ. അജിത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..