കോവളത്തെ വിദേശവനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച


1 min read
Read later
Print
Share

Screengrab: Mathrubhumi News

തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.സനില്‍കുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2018 മാര്‍ച്ച് 14-നാണ് പോത്തന്‍കോട്ടെ ആയുര്‍വേദ റിസോര്‍ട്ടില്‍നിന്ന് ലാത്വിയന്‍ സ്വദേശിയായ യുവതിയെ കാണാതായത്. പിന്നീട് ഇവരുടെ മൃതദേഹം ഏപ്രില്‍ 20-ന് കോവളം വാഴമുട്ടം പൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അഴുകിയനിലയില്‍ കണ്ടെത്തി. പോലീസിന്റെ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

Content Highlights: kovalam foreign woman murder case two accused found guilty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
woman stalking and mobile

1 min

വ്യാജ ലൈംഗികാരോപണം, ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവാവിൽനിന്ന് പണം തട്ടി; ഐ.ടി ജീവനക്കാരി അറസ്റ്റിൽ

Jun 8, 2023


mahesh nakshathra

2 min

ആറുവയസുകാരിയുടെ കൊലപാതകം: അമ്മയുടെ മാതാപിതാക്കളെ കാണാന്‍ നക്ഷത്ര വാശിപിടിച്ചത് പ്രകോപനം

Jun 8, 2023


senior students beat juniors at Mannarkkad

1 min

മണ്ണാര്‍ക്കാട് പ്ലസ്ടു വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

Jun 8, 2023

Most Commented