ബസില്‍നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം: ഡ്രൈവര്‍ കസ്റ്റഡിയില്‍, ബസും പിടിച്ചെടുത്തു


അപകടത്തിന്റെ സിസിടിവി ദൃശ്യം

കോട്ടയം: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം-കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ചിപ്പി' ബസ്സിന്റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് കോട്ടയം ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ബസ്സും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അഭിരാമിനാണ് ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടയം പവര്‍ഹൗസ് ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തു.



ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ബസ്സിന്റെ വാതില്‍ അടച്ചിരുന്നില്ലെന്നും അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോയും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Content Highlights: kottayam private bus accident bus driver in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented