21 പവന്‍ സ്വര്‍ണം പറമ്പിലും വഴിയിലും; അടുപ്പക്കാരും ഇതരസംസ്ഥാന തൊഴിലാളികളും നിരീക്ഷണത്തില്‍


മോഷണം നടന്ന വീട്ടില്‍നിന്ന് ആറ് വിരലടയാളങ്ങള്‍ ശാസ്ത്രീയ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മോഷണത്തില്‍ ഒന്നിലേറെ പ്രതികള്‍ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം.

മോഷണം നടന്ന വീട്ടിലെത്തി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് വിവരങ്ങൾ ശേഖരിക്കുന്നു

പാമ്പാടി: പാമ്പാടിയില്‍ വൈദികന്റെ വീട്ടില്‍നടന്ന കവര്‍ച്ച സംബന്ധിച്ച അന്വേഷണം അടുപ്പക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്. സംഭവത്തില്‍ വൈദികനുമായി അടുപ്പമുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളും പോലീസ് നിരീക്ഷണത്തിലാണ്.

പാമ്പാടി കൂരോപ്പട ചെന്നാമറ്റം പുളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച കവര്‍ച്ച നടന്നത്. മെത്തയ്ക്കടിയില്‍ കട്ടിലില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്ന് മോഷണം നടത്തിയത്. വീടുമായി വളരെ അടുപ്പമുള്ളയാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ താക്കോലെടുത്ത് അലമാര തുറക്കാന്‍ കഴിയൂവെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. മുറിക്കുള്ളില്‍ മുളകുപൊടി വിതറി അന്വേഷണം തടസ്സപ്പെടുത്താനും ശ്രമംനടത്തിയിരുന്നു.

മോഷണം നടന്ന വീട്ടില്‍നിന്ന് ആറ് വിരലടയാളങ്ങള്‍ ശാസ്ത്രീയ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മോഷണത്തില്‍ ഒന്നിലേറെ പ്രതികള്‍ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മോഷ്ടിച്ചെടുത്ത് രക്ഷപ്പെടുന്നതിനിടയില്‍ താഴെവീണ നിലയില്‍ കണ്ടെത്തിയ ആഭരണങ്ങള്‍ ബോധപൂര്‍വം ഉപേക്ഷിച്ചതാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മുക്കാല്‍ ലക്ഷത്തിലേറെ രൂപയിരുന്നതില്‍ പകുതിയോളം ബാക്കിവച്ചിരുന്നു.

പുരയിടത്തിലും വഴിയിലുമായി 21 പവനിലേറെ സ്വര്‍ണാഭരണങ്ങളാണ് താഴെവീണനിലയില്‍ കിടന്നുകിട്ടിയത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ബുധനാഴ്ച രാവിലെ വൈദികന്റെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ശാസ്ത്രീയ അന്വേഷണ സംഘം ബുധനാഴ്ച വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ ചേതക് വീടിന്റെ പിന്‍ഭാഗത്ത് അടുക്കളവാതിലില്‍നിന്ന് മണംപിടിച്ച് അയല്‍പക്കത്തെ പുരയിടത്തിലൂടെ വഴിയിലിറങ്ങി. തുടര്‍ന്ന് മുന്നൂറുമീറ്ററോളം അകലെയുള്ള മറ്റ് രണ്ട് പുരയിടങ്ങളിലൂടെ ഓടി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി നിന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പാമ്പാടി, പള്ളിക്കത്തോട് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights: kottayam pambady gold robbery case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented