ന്യൂസ് ചാനല്‍ സംഘത്തിന് നേരേ 'തോക്ക്' ചൂണ്ടി യുവാക്കളുടെ പ്രകടനം, പിടിച്ചപ്പോള്‍ സിഗരറ്റ് ലൈറ്റര്‍


മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനുപയോഗിച്ച വ്യാജതോക്ക് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ആർ.ജിജു പരിശോധിക്കുന്നു

കോട്ടയം: എം.സി.റോഡില്‍ നാട്ടകത്ത് ന്യൂസ് ചാനല്‍ സംഘത്തിന് നേരേ 'തോക്ക്'ചൂണ്ടി യുവാക്കളുടെ പ്രകടനം. ഒടുവില്‍ പിടികൂടിയപ്പോള്‍ കണ്ടത് തോക്കിന്റെ മാതൃകയിലുള്ള സിഗരറ്റ് ലൈറ്റര്‍. സംഭവത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി ചിങ്ങവനം പോലീസ് അറിയിച്ചു.

എം.സി. റോഡില്‍ യാത്രചെയ്ത് മുന്നോട്ടുപോകുമ്പോള്‍ ഇടവഴിയിലൂടെ കാറില്‍ വന്ന സംഘം ചാനല്‍ സംഘത്തിന്റെ വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മാധ്യമപ്രവര്‍ത്തകരുടെ സംഘം മുന്നോട്ടുപോയപ്പോള്‍ വീണ്ടും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് അഭ്യാസം നടത്തി. ഇത് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി, ഇതിനിടെ യുവാക്കളിലൊരാള്‍ തോക്ക് ചൂണ്ടി കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

വിവരം ചിങ്ങവനം പോലീസിലറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍നിന്ന് കാര്‍ കണ്ടെത്തി.

തുടര്‍ന്ന് ചിങ്ങവനം സി.ഐ. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരുടെ തലയണയ്ക്കടിയില്‍നിന്നു പോലീസ് കണ്ടെടുത്ത തോക്ക്, സിഗരറ്റ് ലൈറ്റര്‍ ആണെന്ന് മനസിലാകുകയായിരുന്നു.

Content Highlights: kottayam news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented