ഒരാള്‍ മരിക്കേണ്ടിവന്നു പരിശോധനയ്ക്ക്! ഹോട്ടലിനെതിരേ കൂടുതല്‍ പരാതി; രശ്മിയുടെ സംസ്‌കാരം വൈകിട്ട്


കഴിഞ്ഞ നവംബറിലും 'മലപ്പുറം കുഴിമന്തി'ക്കെതിരേ സമാന പരാതി ഉയര്‍ന്നിരുന്നു. അന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയെങ്കിലും പിന്നീട് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 

മരിച്ച രശ്മി, മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ | Screengrab: Mathrubhumi News

കോട്ടയം: അല്‍ഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ച കോട്ടയം പാലത്തറ സ്വദേശി രശ്മി രാജി(33)ന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകിട്ടോടെ സംസ്‌കാരം നടക്കും.

അതിനിടെ, രശ്മി രാജ് അല്‍ഫാം കഴിച്ച കോട്ടയം സംക്രാന്തിയിലെ 'മലപ്പുറം കുഴിമന്തി'ക്കെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചു. ഇതുവരെ നാല് പരാതികളാണ് ഹോട്ടലിനെതിരെ അധികൃതര്‍ക്ക് കിട്ടിയത്. ഇതേ ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ദമ്പതിമാരും ചൊവ്വാഴ്ച പരാതി നല്‍കി.

അല്‍ഫാമിനൊപ്പം വിളമ്പിയ മയണൈസില്‍നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഹോട്ടലിനെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇതുവരെ നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ സി.ആര്‍. രണ്‍ദീപ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ രശ്മി രാജ് ഡിസംബര്‍ 29-ാം തീയതിയാണ് 'മലപ്പുറം കുഴിമന്തി'യില്‍നിന്ന് അല്‍ഫാം വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ രാത്രിയോടെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇതോടെ ഹോസ്റ്റലില്‍നിന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ സ്ഥിരീകരിച്ചതോടെ പിന്നീട് ട്രോമാ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഡിസംബര്‍ 29-ാം തീയതി ഇതേ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 26 പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് സ്ഥാപനം പൂട്ടിക്കുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ നവംബറിലും 'മലപ്പുറം കുഴിമന്തി'ക്കെതിരേ സമാന പരാതി ഉയര്‍ന്നിരുന്നു. അന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയെങ്കിലും പിന്നീട് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

രശ്മി രാജിന്റെ മരണത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഹോട്ടലിന്റെ ബോര്‍ഡുകളും മറ്റും അടിച്ചുതകര്‍ത്തു. യുവതിയുടെ മരണത്തില്‍ നഗരസഭയിലും പ്രതിഷേധം അരങ്ങേറി. നഗരസഭാ ചെയര്‍പേഴ്‌സണെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു.

മരണത്തിന് പിന്നാലെ വ്യാപക പരിശോധന

കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. തിരുവനന്തപുരത്ത് ബുഹാരി ഹോട്ടലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഹോട്ടല്‍ ജീവനക്കാര്‍ തട്ടിക്കയറി. ഉദ്യോഗസ്ഥരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഹോട്ടലിലെ ഫ്രിഡ്ജില്‍ നിറയെ പാറ്റകളെ കണ്ടെത്തിയതിനാല്‍ താത്കാലികമായി സ്ഥാപനം അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുഹാരി ഹോട്ടലിനെ മാത്രം ലക്ഷ്യംവെച്ചാണ് പരിശോധന നടത്തുന്നതെന്നും പാറ്റകളെ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടുവന്ന് ഫ്രിഡ്ജില്‍വെച്ചതാണെന്നും ഹോട്ടലുകാരും ആരോപിച്ചു. എറണാകുളത്ത് നടത്തിയ പരിശോധനയില്‍ പള്ളിമുക്കിലെ അല്‍ ഹുസൈ ഹോട്ടല്‍ പൂട്ടിച്ചു.


Content Highlights: kottayam malappuram kuzhi mandhi food poison reshmi raj death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented