ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അറസ്റ്റില്‍


മൊബൈൽ ഫോണിലൂടെ യുവതിയുടെ ഫോട്ടോകൾ വാങ്ങിയശേഷം ഭീഷണിപ്പെടുത്തി വശത്താക്കുകയായിരുന്നു

പി.ഡി.സന്തോഷ്

കോഴഞ്ചേരി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ പി.ഡി.സന്തോഷ്‌ (43) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.

വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമായ ഇയാൾ ഇത് മറച്ചുവെച്ച്, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷമാണ് യുവതിയുമായി അടുത്തതും പീഡിപ്പിച്ചതും. മൊബൈൽ ഫോണിലൂടെ യുവതിയുടെ ഫോട്ടോകൾ വാങ്ങിയശേഷം ഭീഷണിപ്പെടുത്തി വശത്താക്കുകയായിരുന്നു. കൂടെച്ചെന്നില്ലെങ്കിൽ കൈയിലുള്ള ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.



കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45-ന് പഠിക്കുന്ന സ്ഥാപനത്തിലേക്കുപോയ യുവതിയെ കാണാതായി. ഇവരുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. യുവതിയെയും സന്തോഷിനെയും കണ്ണൂർ പോലീസ് അവിടെനിന്ന്‌ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു.

കോയിപ്രം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. സന്തോഷ് യുവതിയെ ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി മൊഴിനൽകിയെന്ന് ഇൻസ്പെക്ടർ സജീഷ് കുമാർ പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ ദേഹോപദ്രവക്കേസിലും പ്രതിയാണ്.

Content Highlights: Man arrested for kidnapping 18-year-old girl whom he met through Facebook


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented