യുവതിയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: വാട്‌സാപ്പ് തെളിവായി, ഭര്‍ത്താവ് അറസ്റ്റില്‍


സഫ്‌വ, മർസീഹ, മറിയം, അറസ്റ്റിലായ മുഹമ്മദ് റാഷിദലി

കോട്ടയ്ക്കല്‍: ചെട്ടിയാംകിണറില്‍ യുവതിയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ചെട്ടിയാംകിണര്‍ നാവുംകുന്നത്ത് മുഹമ്മദ് റാഷിദലി(35)യാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി താനൂര്‍ ഡിവൈ.എസ്.പി. മൂസ്സ വള്ളിക്കാടനാണ് ഇയാളെ അറസ്റ്റുചെയ്തത്. യുവതിയുടെ വാട്സാപ്പ് സന്ദേശം പ്രധാന തെളിവായി സ്വീകരിച്ചാണ് കേസെടുത്തത്.

റാഷിദലിയുടെ ഭാര്യ സഫ്വ (27), മക്കളായ നാലുവയസ്സുകാരി മര്‍സീഹ, ഒരുവയസ്സുകാരി മറിയം എന്നിവരെ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മക്കളെ ഷാളുപയോഗിച്ച് കൊന്ന ശേഷം സഫ്വ തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.



Content Highlights: kottakkal woman and children death husband arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented