ടാക്‌സി ഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കി,കാറുമായി കടന്നു;യുവതിക്ക് പിന്നാലെ രണ്ടുപേര്‍ കൂടി പിടിയില്‍


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ സ്വദേശിയായ ടാക്സിഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി വാഹനവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍.

വള്ളുവങ്ങാട് വെട്ടിക്കാട്ടിരി കോല്‍ക്കാരന്‍ ഷഫീഖ് (24), മഞ്ചേരി ആനക്കയം ചപ്പൂര്‍ ചേലൂര്‍കളത്തില്‍ നൗഷാദലി (21) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി എടവണ്ണ സ്വദേശി ഹസീന ചക്കിങ്ങലിനെ (35) നേരത്തേ അറസ്റ്റുചെയ്തിരുന്നു. മൂന്നും നാലും പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയത്. ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.



ഒക്ടോബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം. നാല്‍പ്പത്തഞ്ചുകാരനായ ടാക്സി ഡ്രൈവര്‍ പെണ്‍സുഹൃത്തുമായി സഞ്ചരിക്കുമ്പോള്‍ കോട്ടയ്ക്കലില്‍വെച്ച് കാറില്‍വന്ന സംഘം വാഹനം തടയുകയായിരുന്നു. ഇതിനിടയില്‍ പെണ്‍സുഹൃത്ത് വണ്ടിയില്‍നിന്ന് ഇറങ്ങിപ്പോകുകയും സംഘാംഗങ്ങളില്‍ ഒരാള്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുംചെയ്തു. പിന്നീട് സംഘം ഇയാളുമായി കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ കറങ്ങി. ഡ്രൈവറെ മര്‍ദിക്കുകയും അവശനിലയിലായപ്പോള്‍ അര്‍ധരാത്രിയോടെ കോഴിക്കോട് നഗരത്തില്‍ ഇറക്കിവിടുകയുമായിരുന്നു. തുടര്‍ന്ന് സംഘം ടാക്സിഡ്രൈവറുടെ ഉടമസ്ഥതയിലുള്ള വാഹനവുമായി മുങ്ങി.

മലപ്പുറം ഡിവൈ.എസ്.പി. പി. അബ്ദുള്‍ബഷീര്‍, കോട്ടയ്ക്കല്‍ എസ്.ഐ. എസ്.കെ. പ്രിയന്‍, എസ്.ഐ.മാരായ ഓസ്റ്റണ്‍ ജി. ഡെന്നിസണ്‍, ഗിരീഷ്, ഡന്‍സാഫ് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ്ചെയ്തു.

Content Highlights: kottakkal honey trap case two more arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented