കോതകുറിശ്ശി കൊലപാതകം: രജനി മരിച്ചത് പിടയുക പോലും ചെയ്യാതെ; ലക്ഷ്യമിട്ടത് രണ്ട് സ്ത്രീകളേയും കൊല്ലാൻ


എട്ട് മുറിവുകളാണ് കഴുത്തിലും താടിയിലുമായുണ്ടായിരുന്നത്.

കോതകുറിശ്ശിയിലെ കൊലപാതകംനടന്ന വീട്ടിൽ ഒറ്റപ്പാലം പോലീസ് ഇൻസ്‌പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു,മരിച്ച രജനി

ഒറ്റപ്പാലം: കോതകുറിശ്ശിയില്‍ ഗാന്ധിനഗര്‍ കിഴക്കേപ്പുരയ്ക്കല്‍ രജനിയുടെ (38) കൊലപാതകം അതിക്രൂരമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. അറസ്റ്റിലായ ഭര്‍ത്താവ് കൃഷ്ണദാസന്‍ മടവാള്‍കൊണ്ട് വെട്ടിയപ്പോഴുണ്ടായതാണ് ഈ മുറിവെന്ന് പോലീസ് പറയുന്നു. എട്ട് മുറിവുകളാണ് കഴുത്തിലും താടിയിലുമായുണ്ടായിരുന്നത്.

പിടയുകപോലും ചെയ്യാതെ മരിച്ചതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്ന് ശാസ്ത്രീയപരിശോധനാവിദഗ്ധരും പോലീസും പറയുന്നു. കുടുംബത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും കൃഷ്ണദാസിനുള്ള വിഷാദരോഗത്തിനുസമാനമായ അവസ്ഥയുമാണ് കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് പറയുന്നു.



വീട്ടിലെ രണ്ട് സ്ത്രീകളെയും കൊല്ലാനാണ് ലക്ഷ്യമിട്ടതെന്നാണ് ഇയാള്‍ പോലീസിനുനല്‍കിയ മൊഴി. മകള്‍ അനഘയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

താന്‍ ഉറങ്ങിക്കിടക്കവേ മുടിക്ക് കുത്തിപ്പിടിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും ശബ്ദംകേട്ട് തന്റെ സഹോദരന്‍ ഓടിവന്ന് തടയുകയായിരുന്നെന്നുമാണ് ചികിത്സയിലിലുള്ള അനഘയുടെ മൊഴി. കൃഷ്ണദാസന്റെ സഹോദരന്‍ ഓടിയെത്തി മടവാള്‍ പിടിച്ചുവാങ്ങുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രജനിയെ ഭര്‍ത്താവ് കൃഷ്ണദാസന്‍ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. ശേഷം മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അറസ്റ്റിലായ കൃഷ്ണദാസനെ ഒറ്റപ്പാലം പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Content Highlights: kothakurissi murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented