ജോളി | ഫയൽചിത്രം | മാതൃഭൂമി
കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളിയെ കണ്ണൂര്‍ വനിതാ ജയിലില്‍നിന്ന് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റാനുള്ള ശ്രമം ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. ഇടപെട്ട് തടഞ്ഞു.
കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട് മാറാട് സെഷന്‍സ് കോടതിയിലേക്ക് ദിവസവും കണ്ണൂരില്‍നിന്ന് ജോളിയെ എത്തിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് കണ്ണൂര്‍ വനിതാ ജയില്‍ അധികൃതരാണ് കോടതിയെ സമീപിച്ചത്. ജയില്‍ ഡി.ഐ.ജി.യെ ആദ്യം ഇക്കാര്യത്തിനായി കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ സമീപിച്ചെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍, ജയില്‍ മാറ്റുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് 24-ന് കണ്ണൂരില്‍നിന്ന് മഞ്ചേരിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ഇക്കാര്യമറിഞ്ഞ ജയില്‍ ഡി.ഐ.ജി. മഞ്ചേരി ജയിലിലേക്കുള്ള മാറ്റം തടയുകയും കണ്ണൂരില്‍ത്തന്നെ പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മഞ്ചേരി ജയിലിലെ സുരക്ഷാക്രമീകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയില്‍ ഡി.ഐ.ജി. ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ഇതോടെ ജോളിയുമായി എടക്കാട് വരെയെത്തിയ സംഘം കണ്ണൂരിലേക്ക് തിരിച്ചുപോവുകയായിരുന്നു.
കോഴിക്കോട് വനിതാ ജയില്‍ അറ്റകുറ്റപ്പണിക്കായി അടച്ചതിനെത്തുടര്‍ന്ന് ജോളിയടക്കമുള്ള പ്രതികളെ വിവിധ ജയിലുകളിലേക്ക് മാറ്റുകയായിരുന്നു.
അതിശ്രദ്ധവേണ്ട പ്രതിയെന്നത് പരിഗണിച്ചാണ് ജോളിയെ അതിസുരക്ഷയുള്ള കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്. 2020-ല്‍ കോഴിക്കോട് വനിതാ ജയിലില്‍ ജോളി ആത്മഹത്യശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഇവരെ നിരീക്ഷിക്കാന്‍മാത്രം ഒരാളെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ജയില്‍ ഡി.ജി.പി.യുടെ നിര്‍ദേശമുണ്ടായിരുന്നു.
മഞ്ചേരി സബ് ജയിലില്‍ വനിതാവിഭാഗത്തില്‍ ആകെ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണുള്ളത്. അതിസുരക്ഷവേണ്ട പ്രതികളെ കോടതിനിര്‍ദേശം ഉണ്ടെങ്കിലും ജയിലിന്റെ സുരക്ഷയും സൗകര്യവും പരിഗണിച്ചുമാത്രമേ മാറ്റാവൂവെന്ന് ജയില്‍ ഡി.ജി.പി.യുടെ ഉത്തരവ് നിലവിലുണ്ട്. ഡി.ഐ.ജി.യുടെ അനുമതി ആദ്യം തേടിയിരുന്നെന്നും കോടതിയുടെ നിര്‍ദേശത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്നാണ് ഡി.ഐ.ജി. അറിയിച്ചതെന്നും കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ട് ഒ.വി. വല്ലി പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്ന് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യനും വ്യക്തമാക്കി.
Content Highlights: koodathai murder case accused jolly jail transfer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..