സഹോദരിക്ക് ശബ്ദസന്ദേശം, ആത്മഹത്യ; സുവ്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം


1 min read
Read later
Print
Share

സുവ്യ | Screengrab: Mathrubhumi News

എഴുകോണ്‍(കൊല്ലം): ഭര്‍ത്തൃഗൃഹത്തില്‍ നിരന്തരപീഡനത്തിനിരയായി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് കുടുംബം. എഴുകോണ്‍ കടയ്‌ക്കോട് സുവ്യഭവനില്‍ എ.എസ്.സുവ്യ(36)യാണ് ഏപ്രില്‍ 10-ന് ഭര്‍ത്തൃഗൃഹമായ കിഴക്കേ കല്ലടയിലെ അജയഭവനില്‍ ജീവനൊടുക്കിയത്.

പീഡനം താങ്ങാനാകുന്നില്ലെന്നുകാണിച്ച് പിതാവിന്റെ സഹോദരിക്ക് ശബ്ദസന്ദേശമയച്ചിട്ടാണ് സുവ്യ ആത്മഹത്യ ചെയ്തത്. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് പരാതി.

കുടുംബക്ഷേത്രമായ കടയ്‌ക്കോട് മാടന്‍കാവിലെ ഉത്സവത്തിന് കടയ്‌ക്കോട്ടുള്ള കുടുംബവീട്ടില്‍ വന്ന സുവ്യ ഏപ്രില്‍ ഒന്‍പതിന് വൈകീട്ടാണ് ഭര്‍ത്തൃവീട്ടിലേക്ക് പോയത്. താമസിച്ചുചെന്നതിന് ഭര്‍ത്തൃമാതാവ് വിജയമ്മ വഴക്കുപറയുമെന്ന് ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. അടുത്തദിവസം ഒന്‍പതോടെ സുവ്യ ആത്മഹത്യ ചെയ്ത വിവരം ഭര്‍ത്താവിന്റെ ബന്ധു സഹോദരന്‍ വിഷ്ണുവിനെ വിളിച്ചറിയിക്കുകയായിരുന്നു. വിസ്മയ കേസില്‍ വിധിവന്ന ദിവസമാണ് കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഭര്‍ത്തൃഗൃഹത്തിലെ നിരന്തരപീഡനമാണ് സുവ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സുവ്യയുടെ കുടുംബം പറയുന്നു.

ആത്മഹത്യക്കു തൊട്ടുമുമ്പ് പിതാവിന്റെ സഹോദരിക്കയച്ച ശബ്ദസന്ദേശവും പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് തെളിയിക്കുന്നതാണെന്നും ഇവര്‍ ആരോപിക്കുന്നു.

ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുകളുമടക്കം ഇരുപത്തഞ്ചോളം പേരുടെ മൊഴികളും സുവ്യ ശബ്ദസന്ദേശമയച്ച ഫോണുകളും പോലീസ് ശേഖരിച്ചു. കിഴക്കേ കല്ലട പോലീസ് ഭര്‍ത്താവ് അജയകുമാര്‍, ഭര്‍ത്തൃമാതാവ് വിജയമ്മ എന്നിവരുടെമേല്‍ സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് ശാസ്താംകോട്ട ഡിവൈ.എസ്.പി. അന്വേഷണം ഏറ്റെടുത്തു.

കേസിലെ പ്രതികള്‍ക്ക് മേയ് നാലിന് ഇടക്കാലജാമ്യവും 18-ന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും അപേക്ഷ നല്‍കുമെന്ന് സുവ്യയുടെ സഹോദരന്‍ വിഷ്ണു പറഞ്ഞു.

Content Highlights: kollam suvya death family will approach dgp and cm for crime branch inquiry

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
delhi murder

2 min

രണ്ടുപേര്‍ക്കും സഹപ്രവര്‍ത്തകയെ ഇഷ്ടം, 9 ലക്ഷം രൂപ കടം; സീനിയര്‍ ഓഫീസറെ കൊന്ന് കുഴിച്ചിട്ട് യുവാവ്

Sep 21, 2023


rape

1 min

ഹരിയാണയില്‍ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; അക്രമം കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം

Sep 22, 2023


rajesh

1 min

ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥന് ക്രൂരമർദനം; സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം അറസ്റ്റിൽ

Sep 22, 2023


Most Commented