മൊട്ട ജോസ്
കൊല്ലം: നഗരത്തില്‍ വിവിധയിടങ്ങളില്‍ മോഷണംനടത്തി ജോസ് എന്ന മൊട്ട ജോസ് മുങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ജോസിനെ പിടികൂടാന്‍ പോലീസ് പിന്നാലെ പായുമ്പോള്‍ മോഷ്ടാവ് തടിതപ്പുകയാണ്. അന്വേഷണത്തിനിടെ കൊട്ടാരക്കര ഗണപതിക്ഷേത്രപരിസരത്തും കായംകുളത്ത് ബസുകളിലും മൊട്ട ജോസിനെ കണ്ടവര്‍ അറിയിച്ചിട്ടും പിടികൂടാനായില്ല. മോഷണരീതിയും സാഹചര്യത്തെളിവുകളും ലഭിച്ചതോടെ മൊട്ട ജോസിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ബസ് സ്റ്റാന്‍ഡുകള്‍, പ്രധാന കവലകള്‍, റെയില്‍വേ സ്റ്റേഷന്, ബസുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം നോട്ടീസ് പതിക്കും. മുമ്പും പോലീസിനു മുന്നില്‍ പിടികൊടുക്കാതെ മൊട്ട ജോസ് മുങ്ങിയിട്ടുണ്ട്. തന്നെ പിടിക്കാന്‍ പോലീസ് പരക്കംപായുമ്പോള്‍ അവരുടെ മൂക്കിനുതാഴെ ആള്‍താമസമില്ലാത്ത വീടുകളില്‍ ഉണ്ടുറങ്ങുന്നതാണ് മൊട്ട ജോസിന്റെ രീതി. അതുകൊണ്ടുതന്നെ ആള്‍താമസമില്ലാത്ത വീടുകളിലും പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മോഷണക്കേസില്‍ ജാമ്യത്തിലായിരുന്ന കുണ്ടറ സ്വദേശി മൊട്ട ജോസ് ജില്ലയിലെത്തി ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
നവംബര്‍ അവസാനവാരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ മനയില്‍കുളങ്ങര ഗവ. ഐ.ടി.ഐ.ക്കു സമീപത്തെ വീട്ടില്‍നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറന്‍സിനോട്ടുകളും ഉള്‍പ്പെടെ കവര്‍ന്നിരുന്നു. എം.സി.ആര്.എ. നഗര്‍ 126-ല്‍ കോയാസ് വീട്ടിലാണ് മോഷണം നടത്തിയത്. മുന്‍വശത്തെയും അടുക്കളവാതിലിന്റെയും പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്.
തൊട്ടടുത്ത ദിവസം പുന്നത്തല കോത്തലവയലില്‍ സക്കറിയാസ് വില്ലയില്‍ കയറിയെങ്കിലും സി.സി.ടി.വി.യുടെ കണക്ഷന് വിച്ഛേദിച്ചശേഷമായിരുന്നു മോഷണം.
അലമാരകളിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലായിരുന്നു. തട്ടാമലയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇവിടെയെല്ലാം ആഹാരം പാകംചെയ്യുകയും വസ്ത്രങ്ങള്‍ അലക്കുകയും ചെയ്തിരുന്നത്രേ. മൂന്നിടങ്ങളിലെയും വിരലടയാളം ജോസിന്റേതാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ നഗരത്തിലെ സി.സി.ടി.വി.യില്‍ മൊട്ട ജോസ് കടന്നുപോകുന്നതിന്റെ ദൃശ്യവും പോലീസിനു ലഭിച്ചിട്ടുണ്ട്.
Content Highlights: kollam police failed to catch mota jose, a thief
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..