വിനോദയാത്രയ്ക്കുമുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം; ബസിന് തീപ്പിടിച്ചു


സംഭവത്തിൽ കോളേജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

Photo: Screengrab

കൊല്ലം: കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്ര പുറപ്പെടും മുമ്പ് ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് തീ പടർന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ കോളേജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

വിദ്യാർഥികളെ ആവേശത്തിലാക്കാൻ വേണ്ടി ബസ് ജീവനക്കാർ തന്നെയാണ് ഇത്തരത്തിൽ ബസിന് മുകളിൽ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബസുകളിലായിട്ടായിരുന്നു കോളേജിൽ വിനോദയാത്ര പുറപ്പെടാൻ ഒരുങ്ങിയിരുന്നത്. ഇതിൽ ഒരു ബസിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.

കോളേജ് ജീവനക്കാരുടേയും വിദ്യാർഥികളുടേയും ഭാഗത്ത് നിന്നുണ്ടായ നടപടി അല്ലെന്നാണ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. അതേസമയം വാഹനം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവിൽ ബസ് വിനോദയാത്രയ്ക്കായി ഉപയോഗിച്ചിരിക്കുകയാണെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അൻസാരി പറഞ്ഞു. തിരിച്ചുവന്നതിന് ശേഷം മാത്രമേ ബസ് പിടിക്കാൻ സാധിക്കൂ, ബസിന്റെ ഉടമയെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ബസ് തിരിച്ചെത്തിയതിന് ശേഷം മറ്റുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kollam peruman engineering college trip - tour bus fire at fireworks on the top

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented