മരണം മുന്നില്‍ക്കണ്ട് 14-കാരന്‍; ആത്മധൈര്യം കൈവിട്ടില്ല, തൂങ്ങിയാടിയപ്പോള്‍ പിടിവള്ളിയായി സ്റ്റൂള്‍


ചവിട്ടിനില്‍ക്കാന്‍ കഴിഞ്ഞതോടെ കഴുത്തിലെ കെട്ട് അയഞ്ഞു. പിന്നീട് കൈകളിലെ കെട്ടഴിക്കാനായി ശ്രമം. ഏറെ പണിപ്പെട്ട് ഷെഡ്ഡിന്റെ ചുവരില്‍ കൈ ഉരച്ചാണ് കെട്ടഴിച്ചത്. അപ്പോഴും താന്‍ സുരക്ഷിതനല്ലെന്ന് അവനറിയാമായിരുന്നു. രാകേഷ് ടെറസില്‍ തൂങ്ങിമരിച്ചവിവരവും അവനറിയില്ലായിരുന്നു.

പൂതക്കുളം വേപ്പിൻമൂട്ടിൽ തിരുപ്പൂർ സ്വദേശിയായ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഷെഡ്. ഇൻസെറ്റിൽ ജീവനൊടുക്കിയ രാകേഷ്

പരവൂര്‍(കൊല്ലം): കഴുത്തില്‍ കുരുക്കുമുറുകി മരണം മുന്നിലെത്തിയപ്പോഴും കൗമാരക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കൈവിടാത്ത ആത്മധൈര്യം. മരണത്തില്‍നിന്നു രക്ഷപെട്ടവിധം വിവരിച്ചത് അവിശ്വസനീയതയോടെയാണ് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ കേട്ടത്. തിരുപ്പൂരില്‍നിന്ന് 14-കാരനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പൂതക്കുളം വേപ്പിന്‍മൂട് വീട്ടില്‍ യുവാവ് ജീവനൊടുക്കുകയായിരുന്നു.

വൈദ്യുതി കേബിള്‍ കഴുത്തില്‍മുറുകി തൂങ്ങിയാടുമ്പോള്‍ രക്ഷപ്പെടാനുള്ള പിടച്ചിലില്‍ പിടിവള്ളിയായത് ഷെഡ്ഡിലുണ്ടായിരുന്ന സ്റ്റൂളാണ്. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് കുട്ടിയെ തൂക്കിയത്. ചവിട്ടിനില്‍ക്കാന്‍ കഴിഞ്ഞതോടെ കഴുത്തിലെ കെട്ട് അയഞ്ഞു. പിന്നീട് കൈകളിലെ കെട്ടഴിക്കാനായി ശ്രമം.

ഏറെ പണിപ്പെട്ട് ഷെഡ്ഡിന്റെ ചുവരില്‍ കൈ ഉരച്ചാണ് കെട്ടഴിച്ചത്. അപ്പോഴും താന്‍ സുരക്ഷിതനല്ലെന്ന് അവനറിയാമായിരുന്നു. രാകേഷ് ടെറസില്‍ തൂങ്ങിമരിച്ചവിവരവും അവനറിയില്ലായിരുന്നു. ഏതുനിമിഷവും താന്‍ വീണ്ടും പിടിക്കപ്പെടുമെന്ന ഭീതിയിലാണ് പുറത്തേക്ക് ഓടിയത്. അറിയാത്ത നാട്ടില്‍ പേടിയോടെ പുലരുന്നതുവരെ അവന്‍ കാത്തിരിക്കുകയായിരുന്നു. 'എന്റെ പണം പോയി... നിന്നെയും ഞാന്‍ കൊല്ലും...' രാകേഷ് പറഞ്ഞ വാക്കുകള്‍ രക്ഷപ്പെട്ട കുട്ടി പറയുന്നു.

രാകേഷിന്റെ ആത്മഹത്യ; ഞെട്ടലില്‍ നാട്ടുകാര്‍

പരവൂര്‍: പൂതക്കുളം വേപ്പിന്‍മൂട്ടില്‍ രാകേഷ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ആത്മഹത്യചെയ്തതും അവിശ്വസനീയതയോടെയാണ് പ്രദേശവാസികള്‍ കേട്ടത്. എന്‍ജിനിയറിങ് ബിരുദധാരിയാണ് രാകേഷ്. എല്ലാവരോടും ശാന്തമായാണ് പെരുമാറിയിരുന്നത്. കഴിഞ്ഞദിവസം തട്ടിക്കൊണ്ടുവന്ന കുട്ടിയുടെ പിതാവിന്റെ കമ്പനിയില്‍ മുമ്പ് ജോലിചെയ്തിട്ടുണ്ട്. നാട്ടിലും തമിഴ്നാട്ടിലുമായി കെട്ടിടനിര്‍മാണം കരാറെടുക്കുമായിരുന്നു.

തിരുപ്പൂരില്‍ വലിയ കെട്ടിടനിര്‍മാണപദ്ധതിയില്‍ നിക്ഷേപം നടത്തിയതാണ് രാകേഷിനെ സാമ്പത്തികമായി തകര്‍ത്തതെന്നാണ് വിവരം. കോവിഡ് വന്നതോടെ നിര്‍മാണമേഖലയിലുണ്ടായ പ്രതിസന്ധി സാമ്പത്തികബാധ്യതയുണ്ടാക്കി. പണം തിരിച്ചുകിട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിന്റെ തുടര്‍ച്ചയായാണ് കുട്ടിയെ തട്ടിക്കൊണ്ടുവരുന്നതിലേക്ക് എത്തിച്ചത്.

Also Read

തമിഴ് ബാലനെ തട്ടിക്കൊണ്ടുവന്നു, കേബിൾ മുറുക്കി ...

പെൺകുട്ടി പകർത്തിയത് അറുപതോളം പേരുടെ കുളിമുറി ...

പോലീസിന് തുമ്പായത് സി.സി.ടി.വി.ദൃശ്യങ്ങള്‍

തിരുപ്പൂര്‍ വേലന്‍പാളയത്തില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുവന്നത് ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. മൊബൈല്‍ഫോണ്‍ വീട്ടില്‍വെച്ചിട്ടാണ് രാകേഷ് തിരുപ്പൂരിലേക്ക് പോയത്. അതിനാല്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ വീടിനുസമീപത്തെ ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളാണ് തിരുപ്പൂര്‍ പോലീസിനു തുമ്പായത്. രാത്രിയില്‍ പലതവണ പരവൂര്‍ പോലീസ് രാകേഷിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. പിന്നീടാണ് പിതാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പുലര്‍ച്ചെയോടെ രാകേഷ് ഉള്‍പ്പെടുന്ന മൂവര്‍സംഘം വീട്ടിലെത്തിയെന്നാണ് കരുതുന്നത്.

കുട്ടിയുടെ കൈ പിന്നില്‍ കെട്ടിയാണ് ഷെഡ്ഡില്‍ എത്തിച്ചത്. പിന്നീട് ഇവര്‍ പുറത്തേക്കുപോയതായി കുട്ടി പറയുന്നു. ഒരുമണിക്കൂറിനുശേഷമാണ് തിരിച്ചെത്തിയത്. അപ്പോള്‍ രാകേഷ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യചെയ്യാനുള്ള നീക്കത്തിലേക്ക് എത്തിയത്.

Content Highlights: kollam paravur kidnap and suicide case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented