പ്രാര്‍ഥനയ്ക്കിടെ പാസ്റ്റര്‍ക്കെതിരെ മുഖംമൂടി ആക്രമണം; മൂന്ന് പേര്‍ പിടിയില്‍


1 min read
Read later
Print
Share

പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താത്‌പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർഥന നടന്നത്

അക്ഷയനാഥ്, ഹരിപ്രസാദ്, നന്ദു

ഓച്ചിറ: വവ്വാക്കാവിനുസമീപം പെന്തക്കോസ്ത്‌ സഭയുടെ പ്രാർഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരിഭവനത്തിൽ ഹരിപ്രസാദ് (35), കടത്തൂർ ദേവിവിലാസത്തിൽ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തിൽ ഒരുമാസമായി പാസ്റ്റർ റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താത്‌പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർഥന നടന്നത്. ഇതിൽ എതിർപ്പുള്ള പ്രതികൾ മതിൽ ചാടിക്കടന്ന് ഫാക്ടറിക്കുള്ളിൽ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മർദിച്ച് അവശരാക്കി.

അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവൻപേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ വ്യാഴാഴ്ച കോ‌ടതിയിൽ ഹാജരാക്കും.

Content Highlights: kollam oachira pentecost pastor attacked by masked team three arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented