ഓണാഘോഷത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ കൈയാങ്കളി; പോലീസ് അതിക്രമമെന്ന് പരാതി


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

ശാസ്താംകോട്ട: മൈനാഗപ്പള്ളിയില്‍ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം അമര്‍ച്ച ചെയ്യാനെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ കൈയാങ്കളി. രണ്ടു സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നാലുപേരെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തേടിയെത്തിയ പോലീസ് സംഘം നിരപരാധികളുടെ വീടുകളില്‍ക്കയറി അതിക്രമം കാട്ടിയതായി പരാതി ഉയര്‍ന്നു.

വ്യാഴാഴ്ച രാത്രി ഒന്‍പതോടെ മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഇവിടെ ഓണാഘോഷത്തിനിടെ യുവാക്കള്‍ രണ്ടുചേരികളായി തിരിഞ്ഞ് തല്ലുകയായിരുന്നു. സംഭവമറിഞ്ഞ് ശാസ്താംകോട്ട സ്റ്റേഷനില്‍നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കൂടിനിന്നവര്‍ക്കുനേരേ ലാത്തി വീശിയെന്നു നാട്ടുകാര്‍ പറയുന്നു. വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന യുവാവ് അടിയേറ്റു വീണതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനുനേരേ തിരിഞ്ഞു. വാക്കേറ്റവും കൈയാങ്കളിയുമായി. ഷാജഹാന്‍, ഷണ്‍മുഖദാസ് എന്നീ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു.

പോലീസ് കാട്ടിയത് വലിയ അതിക്രമം

ശാസ്താംകോട്ട ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലി. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ തേടി വീടുകള്‍ കയറിയ പോലീസ് അതിക്രമം അഴിച്ചുവിട്ടു. സമീപത്തെ ഒരുവീടിന്റെ കതക് ചവിട്ടിപ്പൊളിച്ചു. ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കടപ്പാ മഠത്തില്‍ വടക്കതില്‍ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടിലെത്തി. അവിടെ അത്താഴത്തിന് കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഹരിശ്ചന്ദ്രന്‍, ബാലചന്ദ്രന്‍ പിള്ള, ഗോപകുമാര്‍, ഇവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവരില്‍ പലര്‍ക്കും അടിയേറ്റു.

സംഭവം യുവതി മൊബൈലില്‍ പകര്‍ത്തിയത് പോലീസിനെ പ്രകോപിപ്പിച്ചു. ഇവരുടെ കൈയില്‍നിന്നു മൊബൈല്‍ പിടിച്ചുവാങ്ങി മുടിക്കു കുത്തിപ്പിടിച്ചെന്നും മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയെന്നും പരാതിയുയര്‍ന്നു. ഇതിനിടെ 12 വയസ്സുകാരന് തോളില്‍ ലാത്തിയടിയേറ്റു. ഇതോടെ കൂട്ടനിലവിളിയായി. ചുമന്ന ഉടുപ്പിട്ടയാള്‍ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോ പറഞ്ഞതനുസരിച്ച് അതേ നിറത്തിലെ ഉടുപ്പിട്ട രോഗിയായ ഗോപകുമാറിനെ പോലീസ് പിടികൂടി. മര്‍ദനമേറ്റ കുടുംബാംഗങ്ങള്‍ രാത്രിതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി.

എന്നാല്‍ പോലീസ് അതിക്രമം നടന്നതായ ആരോപണം അടിസ്ഥാനരഹിതമാണെന്നും കസ്റ്റഡിയിലെടുത്തവര്‍ പോലീസിനെ ആക്രമിച്ച സംഘത്തില്‍പ്പെട്ടവാരണെന്നും ശാസ്താംകോട്ട എസ്.എച്ച്.ഒ. എ.അനൂപ് അറിയിച്ചു.

Content Highlights: kollam mynagappally onam celebration clash


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented