നമ്പര്‍ ബ്ലോക്കാക്കി,10ലക്ഷം ആവശ്യപ്പെട്ടു;യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കുടുംബം


ലക്ഷ്മി പിള്ള

അടൂര്‍: ഭര്‍ത്താവ് വിദേശത്തുനിന്നുവന്ന ദിവസം പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ (മുകളയ്യത്ത്) ലക്ഷ്മി പിള്ളയെ(24) ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാര്‍. ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടേയും ബന്ധുക്കളുടേയും മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിച്ചു.

ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കിഷോര്‍ പലതവണ മകളുമായി വഴക്കുണ്ടാക്കി. പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളെ പലരീതിയിലും മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ ഫോണ്‍ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും ആരോപിച്ചു.

'കിഷോര്‍ വിദേശത്തുനിന്ന് വന്ന 20-ന് 12.45-ന് കിഷോര്‍ ഫോണില്‍ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. 2.30-ന് ചടയമംഗലത്തെ വീട്ടിലെത്തി. അപ്പോള്‍ കൊല്ലം, അഞ്ചല്‍ പ്രദേശങ്ങളിലുള്ള ഒട്ടേറെ ബന്ധുക്കള്‍ അവിടെയുണ്ടായിരുന്നു. മകളെ അന്വേഷിച്ചപ്പോള്‍ മുകള്‍നിലയിലെ മുറിയിലുണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോര്‍ പറഞ്ഞു.

മുറിയുടെ പുറത്തുനിന്ന് നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്.' രമാദേവി പറയുന്നു.

കതക് തുറക്കാതെ വന്നപ്പോള്‍ എന്തുകൊണ്ട് തുറക്കാന്‍ ശ്രമിച്ചില്ല, ഇത്രയും ബന്ധുക്കള്‍ എങ്ങനെ അവിടെ എത്തി തുടങ്ങിയ ചോദ്യങ്ങളാണ് രമാദേവി ഉന്നയിക്കുന്നത്.

മൂന്നുവര്‍ഷം മുമ്പാണ് ലക്ഷ്മി പിള്ളയുടെ അച്ഛന്‍ മോഹനന്‍ പിള്ള മരിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു കിഷോറിന്റെയും ലക്ഷ്മി പിള്ളയുടേയും വിവാഹം.

ലക്ഷ്മി പിള്ളയുടെ മരണം ആത്മഹത്യയാണെന്നാണ് മൃതദേഹപരിശോധനയിലെ റിപ്പോര്‍ട്ടെന്ന് ചടയമംഗലം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്. അടുത്തദിവസം ലക്ഷ്മിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും പറഞ്ഞു.

ലക്ഷ്മി പിള്ളയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയതായി ലക്ഷ്മിപിള്ളയുടെ ബന്ധുക്കള്‍ പറഞ്ഞു

Content Highlights: kollam lekshmi suicide case, complaint against husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented