'മിണ്ടരുതെന്ന് പറഞ്ഞ് ഗുളിക നല്‍കി, അത് കഴിച്ചതോടെ ഓര്‍മ പോയി'- നടുക്കം മാറാതെ 14-കാരന്‍


കുട്ടിയുടെ ബന്ധു തന്നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയതിന്റെയും പ്രതികൾ സഞ്ചരിച്ച കാറിന്റെയും സിസിടിവി ദൃശ്യം

കൊല്ലം: വീട്ടില്‍ക്കയറി ആക്രമിച്ച ശേഷമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൊട്ടിയത്തെ 14-കാരന്‍. ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം മയക്കുഗുളിക നല്‍കിയെന്നും ഇതോടെ താന്‍ ബോധരഹിതനായെന്നും കൊട്ടിയം സ്വദേശിയായ ആഷിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

''ഒരു അങ്കിള്‍ വന്ന് അപ്പുറത്തെ വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. അറിഞ്ഞൂടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പോയി. പിന്നെ അയാള്‍ വീണ്ടും വന്ന് കതകിനടിച്ചു. കതക് തുറന്നപ്പോള്‍ വാപ്പയുടെ നമ്പര്‍ പറയാന്‍ പറഞ്ഞു. പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ വേറെയൊരു അങ്കിള്‍ എന്റെ മൂക്കില്‍ ഒരു തുണിവെച്ച് അമര്‍ത്തിപ്പിടിച്ചു. ഇത്ത പിടിക്കാന്‍ വന്നപ്പോള്‍ ഇത്തയെ കുറേ അടിച്ചു. എന്നെ തറയിലൂടെ വലിച്ചിഴച്ചു. എന്റെ കാലും കൈയും മുറിഞ്ഞിരിക്കുകയാണ്. കാറിനകത്ത് കുറേപേര്‍ എന്നെ എടുത്തിട്ട് കൊണ്ടുപോയി. പിന്നെ എന്റെയും ഇത്തായുടെയും ഒരു ഫോട്ടോ അവര്‍ വാട്‌സാപ്പില്‍ കാണിച്ചു. അത് സൂം ചെയ്തശേഷം ഇത് ഞാനല്ലേ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടരുത് എന്ന് പറഞ്ഞ് ഒരു ഗുളിക വായിലിട്ടുനല്‍കി. അത് കഴിക്കാന്‍ പറഞ്ഞു. അത് കഴിച്ചപ്പോളേക്കും ഓര്‍മ പോയി. പിന്നെ ബോധം വന്നപ്പോള്‍ വണ്ടി ഒരു കാട്ടിലായിരുന്നു. ഞാന്‍ റോഡില്‍ കിടക്കുകയായിരുന്നു. അവിടെനിന്ന് എന്നെയും എടുത്ത് ഊടുവഴികളിലൂടെ ഓടി. എന്നെ രക്ഷിക്കാം ഒന്നും മിണ്ടരുത് എന്നാണ് പറഞ്ഞത്. അവിടെനിന്ന് ഒരു ഓട്ടോ വിളിച്ചു അതില്‍കയറ്റി. ഓട്ടോയില്‍ പോകുമ്പോളാണ് പോലീസ് പിടിച്ചത്. അപ്പോളേക്കും ബാഗിട്ട ഒരു ചേട്ടന്‍ ഓടി''- 14-കാരന്‍ സംഭവം വിശദീകരിച്ചു.

അതേസമയം, കുട്ടിയുടെ ബന്ധു തന്നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. മൂന്നുവര്‍ഷം മുമ്പ് കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ കടംവാങ്ങിയിരുന്നു. അയല്‍ക്കാരിക്ക് വേണ്ടിയാണ് ഇവര്‍ പണം കടം വാങ്ങിയത്. എന്നാല്‍ ഈ പണം അയല്‍ക്കാരി തിരികെനല്‍കിയില്ല. ഇതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ബന്ധുവില്‍നിന്ന് പണം കടംവാങ്ങി അയല്‍ക്കാരിക്ക് നല്‍കിയിട്ടുണ്ടെന്നും ഇത് തിരികെ നല്‍കാത്തതിനാല്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാവും പ്രതികരിച്ചു. 2019 ജൂലായില്‍ പത്തുലക്ഷം രൂപ ബന്ധുവില്‍നിന്ന് വാങ്ങി അയല്‍വാസിക്ക് നല്‍കി. അയല്‍വാസി ഇത് തിരികെ നല്‍കിയില്ല. രണ്ടുമാസത്തെ അവധിയിലാണ് വാങ്ങിനല്‍കിയത്. എന്നാല്‍ അവര്‍ തിരിച്ചുനല്‍കിയില്ല. ഇക്കാര്യത്തില്‍ അവര്‍ക്കെതിരേ ഞാന്‍ കേസ് കൊടുത്തിരുന്നു. ഈ തര്‍ക്കത്തിന്റെ പേരിലാണോ കുഞ്ഞിനെ കൊണ്ടുപോയതെന്ന് എനിക്കറിയില്ല. അക്കാര്യം അറിയണം. ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ ഇടനിലക്കാരിയായി വാങ്ങിച്ചു എന്നത് ശരിയാണ്. എന്നാല്‍ തന്റെ ആവശ്യത്തിന് ആ പണം വിനിയോഗിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് ആഷിക്കിനെ കൊട്ടിയത്തെ വീട്ടില്‍നിന്ന് ഒരുസംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ക്ക് ശേഷം പാറശ്ശാല കോഴിവിള ചെക്ക്‌പോസ്റ്റില്‍നിന്നാണ് ആഷിക്കിനെ പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മാര്‍ത്താണ്ഡം സ്വദേശിയായ ബിജുവിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

പത്തുലക്ഷം രൂപ കടം നല്‍കിയ ബന്ധുവിന്റെ മകനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തമിഴ്‌നാട്ടില്‍ ഫിസിയോതെറാപ്പിസ്റ്റായ ഇയാളാണ് പദ്ധതിയെല്ലാം ആസൂത്രണം ചെയ്തതെന്നും ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ചാത്തന്നൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.


Content Highlights: kollam kottiyam kidnap case follow up


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented