ഓണ്‍ലൈനിലെ 'ഇറ്റലിക്കാരന്‍' ത്രിപുര സ്വദേശി! പ്രവാസിയില്‍നിന്ന് തട്ടിയത് ഒന്നരക്കോടി രൂപ, പിടികൂടി


ഇറ്റാലിയന്‍ സ്വദേശിനിയാണെന്ന വ്യാജേന, ബിസിനസ് പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും സമ്മാനം ലഭിക്കുന്നതിനായി കസ്റ്റംസ് ക്ലിയറന്‍സ് ഫീസും ഇന്‍കംടാക്‌സും അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു.

ഓൺലൈനിലൂടെ പണംതട്ടിയ ത്രിപുര സ്വദേശി ഗവർണർ റിയാങ്ങുമായി (ഇടത്തുനിന്ന് രണ്ടാമത്) കൊല്ലം റൂറൽ സൈബർ പോലീസ് സംഘം

കൊട്ടാരക്കര:പ്രവാസിയില്‍നിന്ന് ഓണ്‍ലൈനിലൂടെ 1.6 കോടി രൂപ തട്ടിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ കൊല്ലം റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര സ്വദേശി ഗവര്‍ണര്‍ റിയാങ്ങാണ് ത്രിപുരയിലെ ഡാംചേരിയില്‍നിന്ന് പിടിയിലായത്. കുന്നിക്കോട് സ്വദേശിയായ പ്രവാസിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഇറ്റാലിയന്‍ സ്വദേശിനിയാണെന്ന വ്യാജേന, ബിസിനസ് പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും സമ്മാനം ലഭിക്കുന്നതിനായി കസ്റ്റംസ് ക്ലിയറന്‍സ് ഫീസും ഇന്‍കംടാക്‌സും അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. തട്ടിപ്പുകാര്‍ നല്‍കിയ പതിന്നാലില്‍പ്പരം ഇതരസംസ്ഥാന ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂന്നുമാസംകൊണ്ടാണ് പരാതിക്കാരന്‍ 1.6 കോടി രൂപ 44 തവണകളായി അയച്ചത്. മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴി വീഡിയോ കാള്‍ ചെയ്തായിരുന്നു ബന്ധംസ്ഥാപിച്ചത്. തട്ടിപ്പുകാര്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുമില്ല. പ്രതികരണം ലഭിക്കാതെവന്നതോടെയാണ് പരാതിക്കാരന് തട്ടിപ്പു ബോധ്യപ്പെട്ടത്. തുടര്‍ന്ന് കൊല്ലം റൂറല്‍ പോലീസില്‍ പരാതിപ്പെട്ടു. സൈബര്‍ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തില്‍ അസം, ത്രിപുര, നാഗാലാന്‍ഡ്, ഡല്‍ഹി, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവിധ തട്ടിപ്പുസംഘങ്ങള്‍ ചേര്‍ന്ന് നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായി. കൃത്രിമ രേഖകളുണ്ടാക്കി സിംകാര്‍ഡും അക്കൗണ്ടുകളും എടുക്കുന്നവരെ ഒരുമിപ്പിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പുതുക എത്തിച്ചേര്‍ന്ന ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. അസമിലെ സില്‍ച്ചാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, വ്യാജ രേഖകളുണ്ടാക്കി കരസ്ഥമാക്കിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് നവമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയതെന്ന് കണ്ടെത്തി. ത്രിപുരയിലെ ടൂയിസാമയില്‍ പ്രതിയുടെ വീട്ടില്‍ അന്വേഷണസംഘം എത്തിയതറിഞ്ഞ് പ്രതി ഗവര്‍ണര്‍ റിയാങ്ങ് മുങ്ങി. തുടര്‍ന്ന് ഡാംചേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവാലയത്തിലെ പഠന ക്ലാസ്സില്‍നിന്നാണ് പിടികൂടിയത്. പിന്നീട് കാഞ്ചന്‍പുര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനുമുമ്പില്‍ ഹാജരാക്കി ഏഴുദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയശേഷം പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കി.

28 ലക്ഷത്തിലേറെ രൂപയാണ് പ്രതിയുടെ അക്കൗണ്ടിലേക്കു പരാതിക്കാരന്‍ അയച്ചുനല്‍കിയത്. പ്രതി കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഹൈദരാബാദിലെ മാധപുര്‍ ഹൈടെക് സിറ്റിയിലും ജോലിചെയ്തിട്ടുണ്ട്. നാഗാലാന്‍ഡ് കൊഹിമ സ്വദേശിയായ മറ്റൊരാളെ കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എലിയാസ് പി.ജോര്‍ജ്, എസ്.ഐ. എ.എസ്.സരിന്‍, എ.എസ്.ഐ. സി.എസ്.ബിനു, സിവില്‍ പോലീസ് ഓഫീസര്‍ ജി.കെ.സജിത്ത് എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.

Content Highlights: kollam cyber police arrested tripura native for online fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented