'സഹോദരിയുടെ പത്തുലക്ഷം രൂപ ചോദിച്ചു'; യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍


Photo: Special Arrangement/ Mathrubhumi

കൊല്ലം: ചടയമംഗലത്ത് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ള(24) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കിഷോര്‍ കുമാര്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയ ദിവസമായിരുന്നു ലക്ഷ്മിയുടെ ആത്മഹത്യ. കിഷോര്‍ വീട്ടിലെത്തിയതിന് പിന്നാലെ കിടപ്പുമുറി അടച്ചിട്ടനിലയിലാണ് കണ്ടതെന്നും തുടര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോള്‍ ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നുമായിരുന്നു മൊഴി. അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികപീഡനമാണ് ലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ലക്ഷ്മിയുടെ സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പത്തുലക്ഷം രൂപ തനിക്ക് നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പലതവണ കിഷോറും ലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായി. പണം നല്‍കാതെ വന്നപ്പോള്‍ ലക്ഷ്മിയെ കിഷോര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ലക്ഷ്മിയുടെ നമ്പര്‍ ഇയാള്‍ ബ്ലോക്ക് ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒരുവര്‍ഷം മുമ്പാണ് കിഷോറും ലക്ഷ്മിയും വിവാഹിതരായത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: kollam chadayamangalam lakshmi pillai suicide case husband arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented