ബാധയൊഴിപ്പിക്കാന്‍ നഗ്നപൂജ, മന്ത്രവാദിയുടെ സഹായി അറസ്റ്റില്‍; യുവാവിനെതിരേ പോക്‌സോ കേസും


ബന്ധുവായ പതിമ്മൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. അതിനാല്‍ പ്രതിയെ പൂയപ്പള്ളി പോലീസിന് കൈമാറും.

സിദ്ദിഖ്

ചടയമംഗലം : ബാധയൊഴിപ്പിക്കാന്‍ യുവതിയെ നഗ്‌നപൂജ നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രവാദിയുടെ സഹായിയെ പോലീസ് അറസ്റ്റുചെയ്തു. മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി അബ്ദുല്‍ ജബ്ബാറിന്റെ സഹായി കണ്ണങ്കോട് ചരുവിളവീട്ടില്‍ സിദ്ദിഖി(40)നെയാണ് തമിഴ്നാട്ടിലെ മധുരയില്‍നിന്ന് ചടയമംഗലം ഇന്‍സ്‌പെക്ടര്‍ സുനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ബന്ധുവായ പതിമ്മൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. അതിനാല്‍ പ്രതിയെ പൂയപ്പള്ളി പോലീസിന് കൈമാറും.

നഗ്‌നപൂജയുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തില്‍ ഷാലു സത്യന്‍, സഹോദരി ശ്രുതി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്തൃമാതാവ് ലൈഷയെ പോലീസ് നേരത്തേ അറസ്റ്റുചെയ്‌തെങ്കിലും അവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആറ്റിങ്ങല്‍ സ്വദേശിയും പരാതിക്കാരിയുമായ യുവതിയെ 2016-ലാണ് ഷാലു സത്യന്‍ വിവാഹം കഴിച്ചത്. മധുവിധു യാത്രയുടെപേരില്‍ യുവതിയെ പലസ്ഥലത്തും കൊണ്ടുപോയി മന്ത്രവാദത്തിനു പ്രേരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

Content Highlights: kollam chadayamangalam black magic case one more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented