തലയ്ക്ക് ക്ഷതമേറ്റ് 50-കാരന്‍ മരിച്ചു; മരുമക്കള്‍ക്ക് പിന്നാലെ മകളും അറസ്റ്റില്‍


സന്ധ്യ

അഞ്ചാലുംമൂട്: തലയ്ക്കു ക്ഷതമേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ മകളെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. കാവനാട് സെന്റ് ജോസഫ് ഐലന്‍ഡില്‍ മീനത്തുചേരിയില്‍ സന്ധ്യ(22)യെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-നായിരുന്നു കേസിനാസ്പദമായ സംഭവം.

സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫ് (50) കുടുംബവഴക്കിനിടെ വീണു മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നു കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോസഫിന്റെ മരുമക്കളായ പ്രവീണ്‍ (29), ആന്റണി (27) എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മകള്‍ സന്ധ്യയും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സന്ധ്യയെ റിമാന്‍ഡ് ചെയ്തു.

Content Highlights: kollam anchalamoodu joseph death case daughter arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented