ശിശുഭവനിൽ ലഹരി മരുന്ന് വിതരണം; പിങ്ക് പോലീസിനെ തള്ളിയിട്ട് ഓടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ


സീമ, പിങ്ക് പോലീസ് വാഹനം | Photo: Screengrab

കൊച്ചി: എറണാകുളം ആലുവയിൽ പിങ്ക് പോലീസിനു നേരെ ആക്രമണം. ശിശുഭവനിൽ ലഹരി വസ്തുക്കൾ വിതരണം നടത്തുന്നത് തടയാനെത്തിയ പിങ്ക് പോലീസുകാർക്കെതിരെയായിരുന്നു ആക്രമണം. സംഭവത്തിൽ ലഹരി വസ്തു വില്‍ക്കാനെത്തിയതെന്ന് സംശയിക്കുന്ന കൊൽക്കത്ത സ്വദേശി സീമയെ (40) പോലീസ്‌ അറസ്റ്റ് ചെയ്തു.

ശിശുഭവനിലെ കുട്ടികൾക്ക് ലഹരി മരുന്ന് ലഭിക്കുന്നു എന്ന പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു ആലുവ കൺട്രോൾ റൂമിലെ പിങ്ക് പോലീസുകാരായ സിവിൽ പോലീസ് ഓഫീസർമാരായിട്ടുള്ള പിഎം നിഷയും സ്നേഹലതയും. ലഹരി വസ്തു വിൽപ്പനക്കാരി എന്ന് സംശയിക്കുന്ന സീമയെ ഉച്ചയോടെ ജില്ലാ ആശുപത്രി കവലയിൽ വെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

പോലീസിൽ നിന്ന് കുതറി മാറാൻ ശ്രമിച്ച സീമ വനിതാ പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റുകയായിരുന്നു. റോഡിൽ തെറിച്ചു വീണ പിഎം നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. മൊബൈലും നശിച്ചു. നിഷയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

ആലുവ നഗരത്തിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നു എന്ന പരാതി ഏറെ നാളായി ഉയർന്നു വന്നിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിങ്ക് പോലീസ് ഉച്ചയോടെ സ്ഥലത്തെത്തിയത്.

Content Highlights: kolkata women attack pink police in aluva

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented