പ്രതീകാത്മക ചിത്രം/മാതൃഭൂമി
തൊടുപുഴ: ഇടുക്കി കൊക്കയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. കര്ഷകനില് നിന്ന് 10,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് കെ.എല്‍. ഡാനിയല്‍ വിജിലന്‍സിന്റെ പിടിയിലായത്.
കൃഷിയാവശ്യത്തിനായി പരാതിക്കാരന് പടുതാകുളം നിര്മിക്കുന്നുണ്ടായിരുന്നു. പടുതാകുളത്തിന്റെ നിര്‍മാണത്തിന് കൃഷിവകുപ്പില്‍ നിന്ന് നല്കി വരുന്ന സബ്സിഡി ലഭിക്കുന്നതിനായി പഞ്ചായത്തംഗം കാര്‍ഷിക വികസന സമിതിയില്‍ ആവശ്യം ഉന്നയിക്കുകയും ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് വേണ്ടി കര്‍ഷകനോട് ഡാനിയല്‍ പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കര്ഷകന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് പണം നല്‍കുകയും പഞ്ചായത്ത് ഓഫീസില്‍ വെച്ച് വൈസ് പ്രസിഡന്റിന് കൈമാറുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയുമായിരുന്നു. ഡാനിയലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുമ്പ് ഇത്തരത്തില്‍ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോ തുടങ്ങി വിജിലന്‍സ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..