പ്രതീകാത്മകചിത്രം
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു.
കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള ഡി.ആര്‍.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വേര്‍തിരിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.
ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
Content Highlights: koduvally gold factory raid four arrested kochi dri
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..