വാള്‍ പിടിച്ചുവാങ്ങി കോമരത്തെ വെട്ടിക്കൊന്നു; കടലിലും കരയിലും ഒളിവില്‍,15 വര്‍ഷത്തിന് ശേഷം പിടിയില്‍


തീരമേഖലയെ വിറപ്പിച്ച ഗുണ്ടാസംഘത്തിന്റെ സാന്നിധ്യം തെളിയിക്കുംവിധമാണ് കൂരിക്കുഴി കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ ഉത്സവദിവസം രാത്രിയില്‍ കൊലപാതകം നടന്നത്. ക്ഷേത്രത്തില്‍ തുള്ളിക്കൊണ്ടിരുന്ന കോമരം ഷൈനെ ആറംഗ ഗുണ്ടാസംഘം കയറി, വാള്‍ പിടിച്ചുവാങ്ങി കൊലപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ വിജീഷ്

കൊടുങ്ങല്ലൂര്‍: തീരദേശത്തെ നടുക്കിയ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി 15 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. കൂരിക്കുഴി കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് തുള്ളിക്കൊണ്ടിരുന്ന കോമരം കോഴിപ്പറമ്പില്‍ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂരിക്കുഴി കിഴക്കേ വീട്ടില്‍ ഗണപതി എന്നു വിളിക്കുന്ന വിജീഷാ(38)ണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍നിന്ന് ഇയാളെ പിടികൂടിയത്.

2007 മാര്‍ച്ച് 27-നായിരുന്നു സംഭവം. മറ്റ് അഞ്ച് പ്രതികളും പിടിയിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയാണ്. പോലീസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ രണ്ടാംപ്രതിയായ ഗണപതി ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടു. അവിടെ ബന്ധുവിന്റെ സഹായത്തോടെ ബേക്കറിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വൈകാതെ കേരളത്തിലെത്തി അപ്പന്‍ എന്ന വ്യാജ പേരില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മീന്‍പിടിത്ത തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ കേരളത്തിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചതോടെ ഏതാനും മാസങ്ങളായി പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. കൂടുതല്‍ സമയം കടലില്‍ കഴിഞ്ഞിരുന്ന ഗണപതിയെ കണ്ടെത്താനായി പോലീസ് സംഘം മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ തുറമുഖത്ത് താമസിച്ചു. കണ്ണൂര്‍ ജില്ലയിലെ ആയിക്കരയില്‍ ഇയാള്‍ എത്തുമെന്നറിഞ്ഞ പോലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.എസ്.ഐ.മാരായ പി.സി. സുനില്‍, എ.എ. മുഹമ്മദ് റാഫി, എ.എസ്.ഐ. സി.ആര്‍. പ്രദീപ്, സി.കെ. ബിജു, സി.പി.ഒ. എ.ബി. നിഷാന്ത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

കടലിലും കരയിലുമായി നീണ്ട പതിനഞ്ച് വര്‍ഷത്തെ ഒളിവുജീവിതം

കൊടുങ്ങല്ലൂര്‍: കടലിലും കരയിലുമായുള്ള നീണ്ട പതിനഞ്ചുവര്‍ഷത്തെ ഒളിവുജീവിതത്തിനുശേഷമാണ് ഗണപതി പോലീസിന്റെ വലയിലായത്. തീരമേഖലയെ വിറപ്പിച്ച ഗുണ്ടാസംഘത്തിന്റെ സാന്നിധ്യം തെളിയിക്കുംവിധമാണ് കൂരിക്കുഴി കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ ഉത്സവദിവസം രാത്രിയില്‍ കൊലപാതകം നടന്നത്. ക്ഷേത്രത്തില്‍ തുള്ളിക്കൊണ്ടിരുന്ന കോമരം ഷൈനെ ആറംഗ ഗുണ്ടാസംഘം കയറി, വാള്‍ പിടിച്ചുവാങ്ങി കൊലപ്പെടുത്തുകയായിരുന്നു.

നെയ്മീന്‍ പിടിത്തത്തില്‍ വിദഗ്ദ്ധനായ ഗണപതി കാസര്‍കോട് കീഴൂര്‍ മീന്‍പിടിത്ത തുറമുഖത്തെത്തി വ്യാജപേരില്‍ ജോലിചെയ്ത് വരുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ തുറമുഖത്തെത്തി മീന്‍പിടിത്തത്തിന് പോകുകയും അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവിടെനിന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഇവിടെ ജോലി കുറഞ്ഞതോടെയാണ് കണ്ണൂര്‍ ആയിക്കര ഹാര്‍ബറിലെത്തിയത്.

ഒഴുക്കുവല ഉപയോഗിച്ചുള്ള മീന്‍പിടിക്കുന്നതില്‍ സമര്‍ഥനായ ഇയാള്‍ ആഴ്ചകളോളം കടലില്‍ കഴിയുമായിരുന്നു. ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍ മതിലകം എസ്.ഐ. ആയിരുന്ന കാലത്തായിരുന്നു കൊലപാതകം നടന്നത്. പിന്നീട് ഡിവൈ.എസ്.പി.യായി കൊടുങ്ങല്ലൂരിലെത്തിയപ്പോഴാണ് കേസിലെ രണ്ടാംപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയത്.

Content Highlights: kodungallur komaram murder case accused arrested after 15 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented