.jpg?$p=8312ca4&f=16x10&w=856&q=0.8)
സിപ്സി, സജീവ്
കൊച്ചി: ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കും എതിരേ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ അച്ഛന് സജീവ്, മുത്തശ്ശി സിപ്സി എന്നിവര്‍ക്കെതിരേ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും.
തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകന് ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.
സിപ്സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം, ലഹരിക്കേസുകള്‍ അടക്കം പല കേസുകളിലും പ്രതിയാണ് സിപ്സി. അടുപ്പത്തിലായിരുന്ന ബിനോയിയും സിപ്സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാന്‍ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്സി പരാതിയും നല്കി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്സി പലരോടും പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
Content Highlights: kochi toddler murder case police registered case against sipsy and girls father sajeev
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..