കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ KSU പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി; 4 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍


പ്രവീണ | Screengrab: Mathrubhumi News

പൂത്തോട്ട (കൊച്ചി): കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ പൂത്തോട്ട എസ്.എന്‍. ലോ കോളേജിലെ കെ.എസ്.യു. ക്ലാസ് പ്രതിനിധി പ്രവീണയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടന്നൂര്‍ സ്വദേശിനി രാജേശ്വരി (21), കോലഞ്ചേരി സ്വദേശി സിദ്ധാര്‍ത്ഥ് ഷാജി (21), തലയോലപ്പറമ്പ് സ്വദേശി അതുല്‍ ദേവ് (21), ചേലാമറ്റം സ്വദേശിനി ഗോപിക (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കേസന്വേഷിക്കുന്ന ഉദയംപേരൂര്‍ പോലീസ് അറിയിച്ചു. പ്രവീണയെ കൊണ്ടുപോയ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടു.

പ്രവീണയുടെ അയല്‍വാസിയും സുഹൃത്തുമായ സമീപ കോളേജിലെ വിദ്യാര്‍ഥിനി തനിക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൂടെ വരണമെന്നും പറഞ്ഞ് പ്രവീണയെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആശുപത്രിയിലൊന്നും പോകാതെ, തിരഞ്ഞെടുപ്പ് ഭാരവാഹികളുടെ നോമിനേഷന്‍ സമയം കഴിയും വരെ വണ്ടിയുമായി തൃപ്പൂണിത്തുറ ഭാഗത്ത് കറങ്ങിയ ശേഷം നടക്കാവില്‍ ഇറക്കിവിട്ടെന്നാണ് പരാതി.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വും എസ്.എഫ്.ഐ.യും ഒമ്പത് സീറ്റ് വീതം നേടിയിരുന്നു. തുടര്‍ന്ന് നടക്കേണ്ടിയിരുന്ന യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനു മുമ്പായി പ്രവീണയെ എസ്.എഫ്.ഐ.ക്കാര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കെ.എസ്.യു. ആരോപണം. തട്ടിക്കൊണ്ടുപോകലിനെ തുടര്‍ന്ന് കെ.എസ്.യു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും എസ്.എഫ്.ഐ.ക്കാരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കെ. എസ്.യു. പരാതി നല്‍കി.

ഈ ആവശ്യമുന്നയിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജന. സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പ്രവീണയെ സന്ദര്‍ശിച്ചു.

Content Highlights: kochi poothotta ksu worker kidnap case four students arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented