വാഹന പരിശോധന നടത്തുന്ന പോലീസ് സംഘം | Screengrab: Mathrubhumi News
കൊച്ചി: തുടര്‍ച്ചയായ മൂന്നാംവാരവും കൊച്ചിയില്‍ പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍. ശനിയാഴ്ച രാത്രി കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 280 പേര്‍ പിടിയിലായി. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും കൊച്ചി നഗരത്തില്‍ പോലീസ് സമാനമായ പരിശോധന നടത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവരടക്കമാണ് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയിരുന്നത്.
ജനുവരി 21-ന് രാത്രി മുതല്‍ നടത്തിയ ആദ്യ പരിശോധനയില്‍ 310 പേര്‍ക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞയാഴ്ച 242 പേരും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. അതേസമയം, നഗരത്തില്‍ വാഹനപരിശോധന ശക്തമാക്കിയിട്ടും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും ഇല്ലാത്തത് ഞെട്ടിക്കുന്നതാണ്.
Content Highlights: kochi police operation combing 280 booked for drunk and drive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..