Photo: facebook.com/AnjaliReemadev
കൊച്ചി: ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടല്‍ പോക്സോ കേസിലെ പ്രതി കോഴിക്കോട് സ്വദേശി അഞ്ജലി റീമ ദേവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. ഇവര്‍ ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണിതെന്ന് സി.ഐ. അനന്തലാല്‍ അറിയിച്ചു.
മൂന്നാം പ്രതിയായ അഞ്ജലി കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ആദ്യമായെത്തിയത്. രണ്ടുമണിക്കൂര്‍ നേരം മാത്രമേ ഇവരെ ചോദ്യം ചെയ്തിട്ടുള്ളൂ. വെള്ളിയാഴ്ച വീണ്ടും എത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. അഞ്ജലിയുടെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് എറണാകുളം പോക്സോ കോടതിയില്‍ എത്തിയ അഞ്ജലി ഉച്ചകഴിഞ്ഞാണ് അന്വേഷണ സംഘത്തിനു മുന്നില്‍ വന്നത്. വിശദമായ ചോദ്യം ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പിന്നീട് ചോദ്യം ചെയ്യാന്‍ ഹാജാരാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ മാറിനില്‍ക്കുകയാണ്.
അഞ്ജലിയാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കം പോലീസിന്റെ കൈയിലുണ്ട്. അതിനാല്‍ത്തന്നെ, ഇവരെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് പോലീസ്.
കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്‌സോ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: kochi number 18 hotel pocso case police will approach highcourt to cancel anjali reemadev bail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..