ഡിംപിളിന്റെ ചതിയെന്ന് 19-കാരിയായ മോഡല്‍; അവശയായി, കാറില്‍ കയറ്റിയതും അവള്‍, നടന്നത് കൂട്ടബലാത്സംഗം


ഡിജെ പാര്‍ട്ടി എന്നു പറഞ്ഞാണ് യുവതിയെ കൂട്ടുകാരി ബാറില്‍ കൊണ്ടുപോയത്. ഡിംപിളും മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെയാണ് ഇരുവരും തമ്മില്‍ പരിചയം.

കൊച്ചിയിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഡിംപിൾ ലാമ്പ, സുദീപ്, വിവേക്, നിധിൻ എന്നിവർ

കൊച്ചി: ഓടുന്ന കാറിനുള്ളില്‍ 19 വയസ്സുകാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.രാജസ്ഥാന്‍ രാംവാല രഘുവ സ്വദേശി ഡിംപിള്‍ ലാമ്പ (ഡോളി-21), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍ (26), നിധിന്‍ മേഘനാഥന്‍ (35), ടി. ആര്‍. സുദീപ് (34) എന്നിവരുടെ അറസ്റ്റാണ് എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രതികള്‍ യുവതിക്ക് മയക്കുമരുന്ന് നല്‍കിയാണോ പീഡിപ്പിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.ബാറില്‍ കൊണ്ടുപോയത് ഡിംപിള്‍, ബിയറില്‍ പൊടി കലര്‍ത്തി...

കൊച്ചി: തന്നെ ബാറില്‍ കൊണ്ടുപോയത് രാജസ്ഥാന്‍ സ്വദേശിനിയായ സുഹൃത്ത് ഡിംപിള്‍ ലാമ്പയാണെന്ന് ബലാത്സംഗത്തിനിരയായ കാസര്‍കോട് സ്വദേശിനിയുടെ മൊഴി. അവിടെ വെച്ച് ബിയറില്‍ പൊടി കലര്‍ത്തിയാണു നല്‍കിയതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അവശയായ തന്നോട് യുവാക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞതും ഡിംപിള്‍ ലാമ്പയാണെന്നും യുവതി മൊഴി നല്‍കി. പലയിടങ്ങളിലായി കറങ്ങിയ കാറില്‍വെച്ച് കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍, വിവേക്, സുദീപ് എന്നിവര്‍ ബലാത്സംഗം ചെയ്തു. ഭയം കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളായ മൂന്ന് യുവാക്കളും രാജസ്ഥാന്‍ സ്വദേശിനിയുടെ സുഹൃത്തുക്കളാണെന്നും മൊഴി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ യുവതിക്ക് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കൂട്ടുകാരിക്കൊപ്പം കാക്കനാട്ട് ആശുപത്രിയിലെത്തി. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം ഇന്‍ഫോപാര്‍ക്ക് പോലീസില്‍ അറിയിച്ചു. പോലീസ് എത്തി മൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബലാത്സംഗം നടന്നത് എറണാകുളം നഗരത്തിലായതിനാല്‍ സൗത്ത് പോലീസിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് കേസ് കൈമാറി. തുടര്‍ന്ന് വൈകീട്ട് ഏഴോടെ സൗത്ത് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിയും യുവാക്കളും രാത്രിയില്‍ എത്തിയ ബാറില്‍ പോലീസ് പരിശോധന നടത്തി. ബാറില്‍ യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തി. യുവതിക്കൊപ്പം പരാതി നല്‍കാന്‍ വന്ന കൂട്ടുകാരിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കൊലപാതകങ്ങള്‍ കൊച്ചിയില്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് രാത്രികാല പോലീസ് പരിശോധന തുടങ്ങി. എന്നാല്‍ ഏതാനും ദിവസം മാത്രമാണ് ഈ പരിശോധന നീണ്ടത്. നഗരത്തില്‍ ആവശ്യത്തിന് പോലീസ് സുരക്ഷയില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സേനയിലെ ആള്‍ക്ഷാമവും വെല്ലുവിളിയാണ്.

ഒത്താശ ചെയ്തത് കൂട്ടുകാരി - കമ്മിഷണര്‍

കൊച്ചി: 19-കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ബലാത്സംഗത്തിന് ഒത്താശ ചെയ്തത് അതിജീവിതയുടെ രാജസ്ഥാന്‍ സ്വദേശിനിയായ സുഹൃത്ത് ഡിംപിളാണെന്നും പ്രതികളും അതിജീവിതയും സുഹൃത്തുക്കളായിരുന്നോ എന്നത് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജെ പാര്‍ട്ടി എന്നു പറഞ്ഞാണ് യുവതിയെ കൂട്ടുകാരി ബാറില്‍ കൊണ്ടുപോയത്. ഡിംപിളും മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെയാണ് ഇരുവരും തമ്മില്‍ പരിചയം. കൂട്ടുകാരിയായ ഡിംപിള്‍ ബിയറില്‍ പൊടി കലര്‍ത്തി നല്‍കിയെന്ന അതിജീവിതയുടെ മൊഴി സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരും. ബലാത്സംഗക്കേസുകളില്‍ ലഹരിയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു.

കൊച്ചി കൂട്ടബലാത്സംഗം പോലീസിന്റെ വീഴ്ച -വി.ഡി. സതീശന്‍

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പീഡിപ്പിക്കപ്പെട്ടത്. പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പോലീസ് സംഭവം അറിയുന്നത്.

24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പോലീസ് പറയുന്ന കൊച്ചിയിലാണ് ഈ ക്രൂരത. ഇത് പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ ആക്രമണം സംസ്ഥാനത്ത് പതിവായി. ഇതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീസുരക്ഷയെന്നും സതീശന്‍ ചോദിച്ചു.

Content Highlights: kochi model gang rape case four arrested and investigation is going on


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented