ലിൻസി, ജെസ്സിൽ
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനി ചിറ്റിലപ്പിള്ളി വീട്ടില്‍ ലിന്‍സി (26) യുടെ കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്. കൂടെ താമസിച്ചിരുന്ന തൃശ്ശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിവസം 1,500 രൂപയിലധികം രൂപ വാടക വരുന്ന ഹോട്ടല്‍ മുറിയിലാണ് ഇരുവരും മൂന്നുമാസത്തോളം താമസിച്ചിരുന്നത്. സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമാണെന്നും ഓഹരി വിപണിയില്‍നിന്ന് നാലരക്കോടി രൂപ തനിക്ക് കിട്ടുമെന്നും അതില്‍നിന്ന് 10 ലക്ഷം രൂപ തരാമെന്നും ജെസിലിനെ ലിന്‍സി വിശ്വസിപ്പിച്ചിരുന്നു. ഇരുവര്‍ക്കും കാനഡയ്ക്ക് പോകാമെന്നും അതിനായൊരു വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ മതിയെന്നും യുവതി പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ജെസില്‍ ഇത് വിശ്വസിച്ചു.
സുഹൃത്തായ ആന്‍ കാനഡ യാത്രയ്ക്ക് സഹായിക്കുമെന്ന് ലിന്‍സി ജെസിലിനോട് പറഞ്ഞു. പിന്നീട് ആന്‍ സാമൂഹിക മാധ്യമം വഴി ജെസിലിനോടും ബന്ധപ്പെട്ടു. ലിന്‍സി പറയുന്നതെല്ലാം കൃത്യമാണെന്ന് ആന്‍ ജെസിലിനെ അറിയിച്ചു. എന്നാല്‍, ഈ ആന്‍ ലിന്‍സിയുടെ തന്നെ ഒരു വ്യാജ അക്കൗണ്ടാണെന്ന് ജെസില്‍ മനസ്സിലാക്കി.
സംശയം തോന്നിയ ജെസില്‍ ലിന്‍സിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വ്യാജ അക്കൗണ്ടും ചാറ്റുകളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മൂന്നാം തീയതി പുലര്‍ച്ചെയോടെ, ഉറങ്ങിക്കിടന്ന ലിന്‍സിയെ വിളിച്ചുണര്‍ത്തി ഇക്കാര്യം ചോദിച്ചു.
പറഞ്ഞത് കള്ളമെന്ന് ലിന്‍സി സമ്മതിച്ചതോടെയാണ് യുവതിയെ മര്‍ദിച്ചത്. തുടര്‍ന്ന് ലിന്‍സിയുടെ മുഖത്ത് അടിച്ചു. താഴെ വീണ ലിന്‍സിയെ ചവിട്ടി അവശനിലയിലാക്കി. യുവതി ബോധരഹിതയായി. അന്ന് വൈകീട്ടാണ് ലിന്‍സി ബാത്ത്റൂമില്‍ വീണുവെന്ന് യുവതിയുടെ വീട്ടുകാരെ വിളിച്ചു പറഞ്ഞത്. യുവതിയുടെ ദേഹത്ത് മുറിപ്പാടുകളില്ലാതിരുന്നതിനാല്‍ മര്‍ദന വിവരം വീട്ടുകാരും അറിഞ്ഞില്ല. ബെംഗളൂരുവിലാണെന്നായിരുന്നു ലിന്‍സി വീട്ടുകാരെ അറിയിച്ചിരുന്നത്.
കൊച്ചിയില്‍ ജെസില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വെച്ചാണ് ലിന്‍സിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. ലിന്‍സിയെ കാണാന്‍ പാലക്കാട് പോകുകയും ചെയ്തിരുന്നു. തന്റെ പിതാവ് ജെസിലുമായുള്ള സൗഹൃദം അംഗീകരിക്കില്ലെന്നു പറഞ്ഞ ലിന്‍സിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
ഏതാണ്ട് നാലു ലക്ഷത്തിലധികം രൂപ ജെസിലിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ജെസിലിനെ റിമാന്‍ഡ് ചെയ്തു.
Content Highlights: kochi linsi murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..