ബാറിലെ വെടിവെപ്പ്; തോക്ക് അഭിഭാഷകന്റേത്, വെടിവെച്ചത് ക്രിമിനല്‍ കേസുകളിലെ പ്രതി


വെടിവെപ്പിന്റെ സിസിടിവി ദൃശ്യം(ഇടത്ത്) പിടിയിലായ പ്രതികൾ(വലത്ത്)

കൊച്ചി: കുണ്ടന്നൂരിലെ ബാറിലുണ്ടായ വെടിവെപ്പില്‍ പോലീസ് അന്വേഷണം തുടരുന്നു. വെടിവെച്ച തോക്ക് പിടിയിലായ അഭിഭാഷകന്റേതാണെന്ന് പോലീസ് പറഞ്ഞു. ഇത് ലൈസന്‍സുള്ള തോക്കാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

വെടിവെപ്പ് നടന്ന ബാറില്‍ വ്യാഴാഴ്ച ബാലിസ്റ്റിക് പരിശോധന നടത്തും. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുപ്പും നടത്തും. ഏത് സാഹചര്യത്തിലാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.



കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെയാണ് കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ വെടിവെപ്പുണ്ടായത്. ബാറില്‍നിന്ന് മദ്യപിച്ചവര്‍ പണം നല്‍കി മടങ്ങുന്നതിനിടെ തോക്ക് പുറത്തെടുത്ത് ഭിത്തിയിലേക്ക് വെടിവെയ്ക്കുകയായിരുന്നു. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് ബാര്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് സംഘം, രാത്രി വൈകി പ്രതികളെ ആലപ്പുഴയില്‍നിന്ന് പിടികൂടുകയായിരുന്നു.

എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്തും അഭിഭാഷകനുമായ ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരേ വധശ്രമത്തിനും ആയുധനിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

ഹെറാള്‍ഡിന്റെ കൈയിലുണ്ടായിരുന്ന തോക്ക് വാങ്ങിയ ശേഷം റോജനാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം രണ്ടുപേരും ഓട്ടോയില്‍ കയറി സ്ഥലംവിടുകയായിരുന്നു. പിടിയിലായ റോജന്‍ നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണെന്നും പോലീസ് പറഞ്ഞു. പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് വെടിവെപ്പ് നടന്ന ബാര്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Content Highlights: kochi kundannur kanthari bar shooting case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented