കൊച്ചിയിലെ കൊലപാതകം ആസൂത്രിതമല്ലെന്ന് ഡി.സി.പി; ഒരാള്‍ പോലീസിന്റെ പിടിയില്‍


കൊല്ലപ്പെട്ട രാജേഷ് | Screengrab: Mathrubhumi News

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ സംഗീതനിശയ്ക്കിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എറണാകുളം സ്വദേശി അഭിലാഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിലെ മുഖ്യപ്രതികളായ കാസര്‍കോട് സ്വദേശിയെയും തിരുവനന്തപുരം സ്വദേശിയെയും പോലീസിന് പിടികൂടാനായിട്ടില്ല.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് കൊച്ചി പനയപ്പിള്ളി സ്വദേശി എം.ആര്‍. രാജേഷി(27)നെ കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി കലൂരില്‍ ലേസര്‍ സംഗീതനിശ നടത്തിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു രാജേഷ്. സംഗീത പരിപാടിയ്ക്കിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ചിലരെ സംഘാടകര്‍ പുറത്താക്കിയിരുന്നു. ഇവരാണ് പിന്നീട് തിരിച്ചെത്തി തര്‍ക്കമുണ്ടാക്കുകയും യുവാവിനെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.



അതേസമയം, കലൂരിലെ കൊലപാതകം ആസൂത്രിതമല്ലെന്ന് കൊച്ചി ഡി.സി.പി. എസ്.ശശിധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പ്രതികള്‍ക്ക് പിറകെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kochi kaloor murder case one in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented