പെണ്‍കുട്ടിയോട് മോശമായി പെരുമാറി, ഇറക്കിവിട്ടു; യുവാവ് തിരികെ എത്തി കുത്തിക്കൊന്നത് സംഘാടകനെ


രാത്രി 7.30-നാണ് സംഗീതനിശ തുടങ്ങിയത്. യുവതീയുവാക്കളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുക്കാനെത്തിയിരുന്നു.

കൊല്ലപ്പെട്ട രാജേഷ്(ഇടത്ത്) സംഭവസ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു(വലത്ത്) ഫോട്ടോ: മാതൃഭൂമി

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നില്‍ ലേസര്‍ സംഗീതനിശയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊച്ചി പനയപ്പിള്ളി അമ്മന്‍കോവില്‍ പറമ്പ് ചെല്ലമ്മ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ എം.ആര്‍. രാജേഷ് (27) ആണ് കൊല്ലപ്പെട്ടത്. ലേസര്‍ സംഗീതനിശ സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ വാടകയ്ക്കാണ് താമസം. കൊലപാതകം നടത്തിയത് കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനാണെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ പിടികൂടാനായിട്ടല്ല. കൊച്ചിനഗരത്തില്‍ ഒന്നരമാസത്തിനിടെ നടക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജി.സി.ഡി.എ.) വകയായ കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ സ്ഥലത്താണ് സ്വകാര്യ കമ്പനി ശനിയാഴ്ച രാത്രി ലേസര്‍ സംഗീതനിശ നടത്തിയത്. രാത്രി 7.30-നാണ് സംഗീതനിശ തുടങ്ങിയത്. യുവതീയുവാക്കളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ കൂട്ടത്തിലാണ് കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനും സംഘവുമെത്തിയത്. സംഗീതനിശയ്ക്കിടെ മുഹമ്മദ് ഹുസൈന്‍ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് വാക്കുതര്‍ക്കത്തിനിടയാക്കി. സംഘാടകരായ രാജേഷും സംഘവും രാത്രി എട്ടരയോടെ മുഹമ്മദ് ഹുസൈനെയും കൂട്ടുകാരെയും പരിപാടിയില്‍ നിന്ന് ഇറക്കി വിട്ടു.



രാത്രി 11 മണിയോടെ സംഗീതനിശ അവസാനിച്ചു. ഈ സമയത്ത് മുഹമ്മദ് ഹുസൈനും കൂട്ടുകാരനും കൂടി പരിപാടി നടന്നിടത്തേക്ക് തിരിച്ചെത്തി. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് രാജേഷിനെ വിളിച്ചുവരുത്തി പോക്കറ്റില്‍ നിന്ന് കത്തിപോലുള്ള ആയുധമെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഇതു കത്തിയാണോ എന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. കുത്തുകൊണ്ട് പുളഞ്ഞ് രക്തംവാര്‍ന്ന രാജേഷിനെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചു.

സംഗീത പരിപാടി പോലീസിന്റെ അനുമതിയില്ലാതെ...

കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന സംഗീതനിശയ്ക്ക് പോലീസിന്റെ അനുമതി തേടിയിരുന്നില്ല. ജി.സി.ഡി.എ.യുടെ അനുമതി മാത്രമായിരുന്നു സംഘാടകര്‍ വാങ്ങിയിരുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ 20 വരെയായിരുന്നു പരിപാടി നടത്താന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ആ സമയത്ത് സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെയ്ക്കേണ്ടി വന്നു. പിന്നീട് 30 വരെ നടത്താന്‍ ജി.സി.ഡി.എ.യുടെ അനുമതി തേടി. മൈക്ക് അടക്കം ഉപയോഗിക്കാന്‍ പോലീസിന്റെ പ്രത്യേക അനുമതി വേണ്ടതായിരുന്നെങ്കിലും അത് വാങ്ങിയിരുന്നില്ല.

Content Highlights: kochi kaloor murder after dj party


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented