500 കിലോ ചീഞ്ഞ ഇറച്ചി പിടിച്ച സംഭവം: വിതരണ കേന്ദ്രത്തിന്റെ ഉടമ അറസ്റ്റില്‍; പൊള്ളാച്ചിയടക്കം ഉറവിടം


ജുനൈസ് | Photo: Screengrab/Mathrubhumi News

കളമശ്ശേരി: കളമശ്ശേരി കൈപ്പടമുകളില്‍ അനധികൃത കോഴിയിറച്ചി വില്‍പ്പന കേന്ദ്രത്തില്‍നിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പൊന്നാനിയില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്.

തമിഴ്‌നാട്ടില്‍ നിന്നാണ് സുനാമി ഇറച്ചി കേരളത്തിലേക്ക് എത്തുന്നതെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോള്ളാച്ചിയില്‍ നിന്നടക്കം സുനാമി ഇറച്ചിയെത്തിക്കാന്‍ ഇടനിലക്കാരനായി ഒരാളുണ്ട് എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളിലേക്കെത്താന്‍ ജുനൈസിന്റെ ഫോണ്‍ കോള്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നാട്ടുകാരും ഒളിവില്‍ പോയ ഇയാളെ പിടികൂടാന്‍ സഹായിച്ചതായി കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷ് പറഞ്ഞു.

കൈപ്പടമുകളില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കുംപുറത്ത് ജുനൈസ് കോഴിയിറച്ചി വില്‍പ്പന കേന്ദ്രം നടത്തിയിരുന്നത്.

ഇവിടെ നിന്ന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം 12-ന് 500 കിലോയിലേറെ അഴുകിയ കോഴിയിറച്ചി പിടികൂടിയിരുന്നു.

Content Highlights: kochi kalamassery tsunami chicken source shop owner arrested to be recorded


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented