കൊച്ചിയെ ഞെട്ടിച്ച കൊലപാതകം, മൃതദേഹം ഫ്‌ളാറ്റിലെ പൈപ്പ് ഡക്ടില്‍; കേസില്‍ പ്രതി അര്‍ഷാദ് മാത്രം


പിടിയിലായ അർഷാദ് | Screengrab: Mathrubhumi News

കാക്കനാട് (കൊച്ചി): അതിഥിയായി താമസിച്ച് സുഹൃത്തിനെ കുത്തിക്കൊന്ന് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് ഫ്‌ലാറ്റിലെ മാലിന്യ കുഴലുകള്‍ക്കിടയില്‍ തിരുകിക്കയറ്റിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണ (22) നെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദ് (27) ആണ് പ്രതി.

കുറ്റപത്ര പ്രകാരം കേസില്‍ 150-ഓളം തെളിവുകളും 152 സാക്ഷികളുമുണ്ട്. അര്‍ഷാദിനെതിരേ കൊലക്കുറ്റത്തിനു പുറമെ മോഷണം, ലഹരി കൈവശം െവക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് 16-നാണ് സജീവ് കൃഷ്ണന്റെ മൃതദേഹം ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ ഇന്‍ഫോ പാര്‍ക്കിനു സമീപത്തെ ഒക്സോണിയ ഫ്‌ളാറ്റിലെ മാലിന്യ കുഴലുകള്‍ പോകുന്ന ഭാഗത്തെ ഡക്ടില്‍ കണ്ടെത്തിയത്.



ലഹരി ഇടപാട് നടത്തിയിരുന്ന അര്‍ഷാദിന് സജീവ് 50,000 രൂപ നല്‍കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അര്‍ഷാദ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തത് എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബി, ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 85 ദിവസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: kochi kakkanad flat murder case police submitted chargesheet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented