കൊലയ്ക്ക് ശേഷം സജീവിന്റെ ഫോണ്‍ ഉപയോഗിച്ചത് അര്‍ഷാദ്? സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം


ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും തന്റെ സ്‌കൂട്ടറുമായാണ് അര്‍ഷാദ് മുങ്ങിയിരിക്കുന്നതെന്നും അംജാദ് പ്രതികരിച്ചു. 

കൊലപാതകം നടന്ന ഫ്‌ളാറ്റ് സമുച്ചയം, കൊല്ലപ്പെട്ട സജീവ് കൃഷ്ണ | Screengrab: Mathrubhumi News

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സജീവ് കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞദിവസംവരെ ഉപയോഗിച്ചിരുന്നത് കാണാതായ സുഹൃത്തെന്ന് സംശയം. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഫ്‌ളാറ്റില്‍നിന്ന് കാണാതായ പയ്യോളി സ്വദേശി അര്‍ഷാദ്, മറ്റു സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാനായി സജീവിന്റെ മൊബൈല്‍ ഉപയോഗിച്ചെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം വരെ സജീവിന്റെ ഫോണില്‍നിന്ന് മെസേജുകള്‍ വന്നിരുന്നതായും എന്നാല്‍ ഇതില്‍ ഉപയോഗിച്ചിരുന്ന ഭാഷാരീതിയില്‍ സംശയം തോന്നിയിരുന്നതായും ഇവരുടെ മറ്റൊരു സുഹൃത്തായ അംജാദ് പ്രതികരിച്ചു.

'കഴിഞ്ഞദിവസം വരെ സജീവിന്റെ ഫോണില്‍നിന്ന് മെസേജുകള്‍ വന്നിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നു. മെസേജുകളിലെ സ്ലാങ് ആണ് സംശയമുണ്ടാക്കിയത്. ആരും ഫ്‌ളാറ്റിലേക്ക് വരാതിരിക്കാന്‍ വേണ്ടി അര്‍ഷാദ് തന്നെയാകും സജീവിന്റെ ഫോണില്‍നിന്ന് മെസേജ് അയച്ചതെന്നാണ് കരുതുന്നത്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കുകയും ചെയ്തില്ല. ഞാന്‍ ഫ്രണ്ടിന്റെ ഫ്‌ളാറ്റിലാണ്, ഫ്‌ളാറ്റില്‍ ഇല്ല എന്നിവയായിരുന്നു മെസേജുകള്‍'- അംജാദ് പറഞ്ഞു.

ഒളിവില്‍പോയ അര്‍ഷാദ് രണ്ടാഴ്ച മുമ്പാണ് ഫ്‌ളാറ്റില്‍ വന്നതെന്നും അംജാദ് വ്യക്തമാക്കി. അര്‍ഷാദ് ഫ്‌ളാറ്റില്‍ വന്നിട്ട് രണ്ടാഴ്ചയിലേറെയായി. ഒരു കുടുംബസുഹൃത്തിന്റെ പരിചയക്കാരനായിരുന്നു. സജീവിനെ ചെറുപ്പംമുതലേ അറിയാം. തങ്ങള്‍ പോകുന്നത് വരെ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും തന്റെ സ്‌കൂട്ടറുമായാണ് അര്‍ഷാദ് മുങ്ങിയിരിക്കുന്നതെന്നും അംജാദ് പ്രതികരിച്ചു.

മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാല്‍ക്കണിയിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മറ്റുള്ളവര്‍ കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസങ്ങളില്‍ കൊല്ലപ്പെട്ട സജീവ് കൃഷ്ണനും കാണാതായ അര്‍ഷാദുമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. സംശയം തോന്നിയ മറ്റുസുഹൃത്തുക്കള്‍ കഴിഞ്ഞദിവസം വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് സജീവിനെ കൊലപ്പെട്ടനിലയില്‍ കണ്ടത്. അര്‍ഷാദ് ഇതിനോടകം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തിരുന്നു.

അതേസമയം, ഒളിവില്‍പോയ അര്‍ഷാദിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത് വെച്ചാണ് ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. അര്‍ഷാദിനെ കസ്റ്റഡിയിലെടുത്താലേ കാക്കനാട്ടെ ഫ്‌ളാറ്റില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവുകയുള്ളൂ.

Content Highlights: kochi kakkanad flat murder case flat inmate response about the incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented