.jpg?$p=85b4690&f=16x10&w=856&q=0.8)
Screengrab: Mathrubhumi News
കൊച്ചി: കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ പീഡന പരാതിയുമായി വിദേശ വനിതയും. സ്പാനിഷ് വനിതയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സ്പാനിഷ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
നിലവില്‍ വിവിധ യുവതികളുടെ പരാതിയില്‍ സുജീഷിനെതിരേ അഞ്ച് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകളില്‍ സുജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിദേശവനിതയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പരാതിക്കാരിയായ സ്പാനിഷ് യുവതി നേരത്തെ കുറച്ചുദിവസം കൊച്ചിയിലുണ്ടായിരുന്നു. ഈ സമയത്താണ് സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. അതേസമയം, യുവതിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇ-മെയില്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്.
കൊച്ചി ചേരാനെല്ലൂരിലാണ് സുജീഷിന്റെ 'ഇന്‍ക്ഫെക്റ്റഡ്' എന്ന ടാറ്റൂ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഒട്ടേറെ യുവതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ചില യുവതികള്‍ സുജീഷിനെതിരേ പോലീസിലും പരാതി നല്‍കിയത്.
Content Highlights: Spanish woman filed complaint against Sujeesh, Kochi Inkfected tattoo studio
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..