കേസില്‍ കുടുക്കിയത് എം.എല്‍.എ.യുടെ ഭാര്യ അടക്കമുള്ള ആറംഗസംഘം; ആരോപണവുമായി അഞ്ജലി


Screengrab: Mathrubhumi News

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ ചോദ്യംചെയ്യലിനായി അഞ്ജലി റീമാദേവ് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി ഹാജരായത്. കഴിഞ്ഞദിവസങ്ങളില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അഞ്ജലിയോട് ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം ആലോചിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ജലി വീണ്ടും ചോദ്യംചെയ്യലിനായി ഹാജരായത്.

അതേസമയം, നമ്പര്‍ 18 പോക്‌സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം.എല്‍.എ.യുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗസംഘമാണെന്ന് അഞ്ജലി റീമാദേവ് ആരോപിച്ചു. എം.എല്‍.എ.യുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകള്‍ ചോദ്യംചെയ്തതിന്റെ വിരോധമാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്നും പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഞ്ജലി പറഞ്ഞു.

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലിയാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന്റെ കൈയിലുണ്ട്. അതിനാല്‍ത്തന്നെ, ഇവരെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് പോലീസ്. കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്സോ കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: kochi hotel number 18 pocso case anjali reemadev allegations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented