കൊച്ചി തീരത്തെ ലഹരിവേട്ട; പാക് ബന്ധം വ്യക്തമായതോടെ NIA-യും രംഗത്ത്; വിവരങ്ങള്‍ ശേഖരിക്കുന്നു


എസ്.രാഗിന്‍/ മാതൃഭൂമി ന്യൂസ്

കൊച്ചി തീരക്കടലിൽനിന്ന് പിടികൂടിയ ഹെറോയിൻ. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികളും | Screengrab: Mathrubhumi News

കൊച്ചി: കൊച്ചി തീരക്കടലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ എന്‍.ഐ.എ.യും വിവരങ്ങള്‍ ശേഖരിക്കുന്നു. ലഹരിമരുന്ന് കടത്തില്‍ പാകിസ്താന്‍ മാഫിയയായ ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തം വ്യക്തമായതോടെയാണ് എന്‍.ഐ.എ. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പ്രതികളെ എന്‍.ഐ.എ. സംഘം ചോദ്യംചെയ്തതായും സൂചനയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവമായതിനാല്‍ കേസ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്.

പാകിസ്താനില്‍നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 200 കിലോ ഹെറോയിനാണ് കൊച്ചി തീരക്കടലില്‍വെച്ച് എന്‍.സി.ബി. പിടികൂടിയത്. സംഭവത്തില്‍ ആറ് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാക് ലഹരിമാഫിയയായ ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തവും വ്യക്തമായത്.അറസ്റ്റിലായ ആറ് ഇറാന്‍ സ്വദേശികളും നിലവില്‍ റിമാന്‍ഡിലാണ്. ഇവരെ എന്‍.സി.ബി. കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യും. എന്‍.സി.ബി.യുടെ ഡല്‍ഹിയില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കൊച്ചിയിലെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Content Highlights: kochi heroin drugs case nia collecting case details from ncb


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented