ഗ്രീഷ്മ
തോപ്പുംപടി: കൊച്ചി രാമേശ്വരം കോളനിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കൊച്ചുമകളും അറസ്റ്റിലായി. രാമേശ്വരം കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ കര്‍മിലി (76) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകളായ ഗ്രീഷ്മ (27) യെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ ഭര്‍ത്താവ് ആന്റണിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കര്‍മിലിയും കൊച്ചുമകള്‍ ഗ്രീഷ്മയും അവരുടെ ഭര്‍ത്താവ് ആന്റണിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ട് കര്‍മിലിയും ഇവരുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കര്‍മിലിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈയേറ്റത്തിനിടയില്‍ കര്‍മിലി തലയടിച്ച് വീഴുകയാണുണ്ടായതെന്ന് ആന്റണി മൊഴി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ആന്റണിയും ഗ്രീഷ്മയും ചേര്‍ന്ന് ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റി വൃത്തിയാക്കി. വസ്ത്രങ്ങള്‍ ബീച്ച് റോഡില്‍ കടപ്പുറത്ത് ഒളിപ്പിച്ചത് പോലീസ് കണ്ടെത്തി. വ്യാഴാഴ്ച ആന്റണിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
Content Highlights: kochi elder woman murder case her grand daughter arrested
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..