കൊച്ചി പുറംകടലിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് തുറമുഖത്ത് എത്തിച്ചപ്പോൾ(ഇടത്ത്) അറസ്റ്റിലായ വിദേശി (വലത്ത്) ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ/മാതൃഭൂമി
കൊച്ചി: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും സംയുക്തമായി 25,000 കോടി രൂപയുടെ മെത്താംഫെറ്റമിന്‍ പിടിച്ച കേസില്‍ അന്വേഷണം ശക്തമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.). പിടിയിലായ പ്രതി സുബൈറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ചേക്കും.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് എന്‍.സി.ബി.യുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. മെത്താംഫെറ്റമിന്റെ ഉറവിടം, ലഹരികടത്ത് സംഘാംഗങ്ങള്‍, ലഹരിമരുന്നുമായി സഞ്ചരിച്ച വഴി എന്നിവ കണ്ടെത്തണമെന്നും ഇതിനായി പ്രതിയെ വിശദമായി ചോദ്യംചെയ്യണമെന്നുമാണ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
പാകിസ്താനിലെ ലഹരികടത്തുകാരനുവേണ്ടിയാണ് ലഹരി കൊണ്ടുപോയതെന്ന് സുബൈര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തുക ശ്രമകരമാണ്. കൂട്ടുപ്രതികള്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇവരെക്കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല.
മുമ്പുനടന്ന പാക് ബന്ധമുള്ള ലഹരികടത്തു കേസുകളിലും കൂട്ടുപ്രതികളെ പിടികൂടാനായിട്ടില്ല. 2022 ഒക്ടോബറില്‍ ഗുജറാത്ത് തീരത്ത് നടത്തിയ ലഹരിവേട്ടയില്‍ 350 കോടിയുടെ ഹെറോയിനുമായി പാകിസ്താന്‍ സ്വദേശികള്‍ പിടിയിലായ കേസിലും 340 കിലോയോളം ഹെറോയിനുമായി കൊച്ചി ഉള്‍ക്കടലില്‍വെച്ച് ഇറാന്‍ സ്വദേശികളെ പിടികൂടിയ കേസുകളിലും കൂട്ടുപ്രതികളെ പിടികിട്ടിയിട്ടില്ല.
Content Highlights: kochi drug haul ncb may get custody of the accused


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..